NEWS

ബോധരഹിതയായ ഗർഭിണിയുമായി സഞ്ചരിച്ചത് 275 കിലോമീറ്റർ, തീക്കൊളുത്തി കൊലപ്പെടുത്തി; 4 പേർ‌ അറസ്റ്റിൽ


മുംബൈ ∙ മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ ഗർഭിണിയായ യുവതിയെ മർദിച്ച് ബോധംകെടുത്തുകയും, മരിച്ചുവെന്ന് കരുതി ശരീരം കാറിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത ക്രൂരമായ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ധൂലെ-സോലാപുർ ഹൈവേയിലെ ഗാരതാഡ് ബാരി പ്രദേശത്തിനു സമീപം പൂർണമായും കരിഞ്ഞ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 11 മണിക്കൂറിലധികം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. സാങ്കേതിക വിശകലനങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെ, അക്രമികൾ സഞ്ചരിച്ച വാഹനം അഹല്യാനഗർ ജില്ലയിലെ ജാംഖേഡ് പ്രദേശത്തുള്ള സപ്തസുർ കൾച്ചറൽ ആർട്ട് സെന്ററിലേതാണെന്ന് പൊലീസ് കണ്ടെത്തി. കൾച്ചറൽ സെന്ററിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന്, ബീഡ് ജില്ലയ്ക്ക് സമീപം വച്ചാണ് 31കാരിയായ പിങ്കി ഹനുമന്ത് കട്ക എന്ന ഗർഭിണിയെ പ്രതികൾ ക്രൂരമായി മർദിച്ചത്. മർദനത്തിനിടയിൽ യുവതി ബോധരഹിതയായതോടെ ഇവർ മരിച്ചുവെന്ന് പ്രതികൾ തെറ്റിദ്ധരിച്ചു. തുടർന്നാണ് മൃതദേഹം സുരക്ഷിതമായി ഒളിപ്പിക്കാൻ ഇവർ ഗൂഢാലോചന നടത്തിയത്.


Fashion ⏭️

Back to top button