NEWS

പറമ്പ് വൃത്തിയാക്കുന്നതിടെ യുവതിയുടെ മൃതദേഹം, തുമ്പായത് ‘ആ ലേബൽ’; കൊന്നത് ഭർത്താവ്


ബെംഗളൂരു∙ പറമ്പ് വ‍ൃത്തിയാക്കുന്നതിനിടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത് 28കാരിയുടെ മൃതദേഹമാണെന്നും ഇവരെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. അനസൂയ ബെഹറ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനസൂയയുടെ ഭർത്താവ് ബിഹാർ സ്വദേശിയായ സാഗർ ചന്ദ്ര റാവത്തിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. അനസൂയയുയും റാവത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവർ ബെംഗളൂരുവിലേക്ക് താമസം മാറിയത്. റാവത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുകയായിരുന്നു അനസൂയ. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഓഗസ്റ്റ് 11-ന് വഴക്കിനിടെ റാവത്ത് അനസൂയയെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @HateDetectors എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)


Fashion ⏭️

Back to top button