NEWS
ദുബായിൽ ഷെയറിങ് റൂമുകൾക്ക് കടുത്ത നിയന്ത്രണം, ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ പാടില്ല; ബാച്ലർമാർക്ക് താമസം ‘പെടാപ്പാട്’!

ദുബായ് ∙ താമസ മേഖലകളിലെ അനധികൃത നിർമാണവും ഒന്നിലധികം കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നതും തടയാൻ ദുബായ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി.ഈ വർഷം ഇതുവരെ 16,000ത്തിലേറെ പരിശോധന നടത്തിയതിൽ 2,395 നിയമലംഘനങ്ങൾ കണ്ടെത്തി. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബാച്ലർമാരെ താമസിപ്പിക്കുക, ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ പാർപ്പിക്കുക, അനുമതിയില്ലാതെ നിർമാണമോ കെട്ടിടത്തിൽ മാറ്റങ്ങളോ വരുത്തുന്നത് എന്നിവയാണ് പ്രധാന നിയമലംഘനങ്ങൾ.∙ മുൻകൂർ അനുമതി വീട്ടിൽ അധിക മുറി നിർമിക്കൽ, മുറികൾ വിഭജിക്കൽ, കെട്ടിട ഘടനയിൽ മാറ്റം വരുത്തൽ തുടങ്ങിയവയ്ക്ക് അനുമതി തേടാതെ നടത്തരുത്. അനധികൃത നിർമാണത്തിനെതിരെ നടപടിയുണ്ടാകും. നിയമലംഘനങ്ങൾ പരിഹരിക്കുന്നതുവരെ മുനിസിപ്പാലിറ്റി തുടർനടപടി സ്വീകരിക്കും. അനധികൃത നിർമാണമോ അനുവദനീയമല്ലാത്ത താമസമോ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കാനും നഗരസഭ അഭ്യർഥിച്ചു
Fashion ⏭️




