NEWS
നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയെ സഹായിക്കാൻ കൂടെനിന്ന് മകൻ; പുകയേറ്റ് കുഴഞ്ഞുവീണു: ബസ് ദുരന്തത്തിൽ ദാരുണാന്ത്യം

നോയിഡ∙ ഉത്തർ പ്രദേശിലെ യമുന എക്സ്പ്രസ്‌വേയിൽ സ്ലീപ്പർ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ബിജെപിയുടെ മഹോബ ജില്ല ട്രഷറർ നീരജ് ഗുപ്തയുടെ മകനും ഭാര്യയും. നീരജിന്റെ ഭാര്യ സുനിത, മകൻ ശശാങ്ക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചർഖാരിയിലെ രാജ്മന്ദിർ സ്വദേശികളാണ് ഇവർ.നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സുനിത ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലാണ് ഇരുന്നിരുന്നത്. ബസിൽ തീപടർന്നതോടെ ബസ് ജീവനക്കാർ യാത്രക്കാരോട് വേഗം ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ നടക്കാൻ പ്രശ്നമുണ്ടായിരുന്ന സുനിതയ്ക്ക് പെട്ടെന്ന് എഴുന്നേറ്റ് ബസിൽനിന്ന് പുറത്തിറങ്ങാനായില്ല. അമ്മയെ സഹായിക്കാൻ മകൻ ശശാങ്കിനും ബസിൽ തുടരേണ്ടി വന്നു. ഈ സമയം, ബസിനുള്ളിൽ പുക നിറയുകയും പുക ശ്വസിച്ച് സുനിതയും ശശാങ്കും ബസിനുള്ളിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് ബസിൽ പൂർണമായി തീപടര്‍ന്നതോടെ ഇവർ ഉള്ളിൽക്കുടുങ്ങി. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
Fashion ⏭️




