NEWS

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന് ഇന്ന് തുടക്കം  അമിത് ഷാ ഇന്നെത്തും,​ ഉപരാഷ്ട്രപതി നാളെ

അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷത്തിന് അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് നാലോടെ അമൃതപുരിയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അമ്മയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 5ന് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ജന്മദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

ഇന്നത്തെ ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പി.എസ്.ശ്രീധരൻപിള്ളയ്ക്ക് അമൃതകീർത്തി പുരസ്കാരവും അസമിലെ പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള രണ്ടു കോടി രൂപ അസാം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിനും നൽകും.

നാളെ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി.സതീശൻ, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡു, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. നേപ്പാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള രണ്ടുകോടി രൂപ ഇന്ത്യയിലെ നേപ്പാൾ അംബാസിഡർ ഡോ. സുരേന്ദ്രഥാപയ്ക്ക് കൈമാറും.

Read News ⏭️

Back to top button