NEWS

ആഭരണങ്ങളും പണവും പ്രദര്‍ശിപ്പിച്ച് റീൽസ്; വനിതാ യുട്യൂബറുടെ വീട്ടിൽ മോഷണം, 118 പവൻ നഷ്ടമായി


തിരുവനന്തപുരം∙ ‘മാസം മാസം ഞങ്ങള്‍ സ്വര്‍ണം വാങ്ങും, നിങ്ങളും വാങ്ങൂ’ എന്ന് പറഞ്ഞ്  കൈവശമുള്ള ആഭരണങ്ങളും പണവും പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമത്തില്‍ റീല്‍സ് പങ്കുവച്ച വനിതാ യുട്യൂബറുടെ വീട്ടില്‍നിന്ന് 118 പവന്‍ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു.നാഗര്‍കോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാര്‍ഡനില്‍ താമസിക്കുന്ന വ്യവസായിയായ വിനോദ് കുമാറിന്റെയും യുട്യൂബര്‍ മധുമിതയുടെയും വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. 118 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. വീട്ടിലുള്ള പണവും സ്വര്‍ണവും പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഒരു വിഡിയോ മധുമിത കഴിഞ്ഞ ദിവസം യുട്യൂബില്‍ പങ്കുവച്ചിരുന്നു. മകളുടെ ശരീരത്തില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ വിതറുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് ആഭരണങ്ങള്‍ ധരിച്ച് കുടുംബത്തിനൊപ്പം നിന്ന് ‘നിങ്ങളും ആഭരണം വാങ്ങൂ’ എന്ന് മധുമിത പറയുന്നു. പൂജാമുറിയിലെ വിഗ്രഹങ്ങളില്‍ നോട്ട് വിതറുന്നതും വിഡിയോയിലുണ്ട്.


Fashion ⏭️

Back to top button