NEWS
സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച് യുവാക്കൾ; ലൈംഗികാതിക്രമം: ബിഹാറിൽ വീണ്ടും ക്രൂരത

പട്ന∙ ജാമുയി സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ബിഹാറിൽ വീണ്ടും പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം. ജാമുയിക്ക് 131 കിലോമീറ്റർ അകലെയുള്ള സമസ്തിപുരിലാണ് പുതിയ സംഭവം. സമസ്തിപുരിലെ ജഗത്‌സിങ്പുർ ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും മോട്ടർ സൈക്കിളെത്തിയ ഒരു കൂട്ടം പുരുഷന്മാർ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.പെൺകുട്ടിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ അടിയന്തരമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയതായും പൊലീസ് വ്യക്തമാക്കി.(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ചിത്രം @MahuaKhabarr എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
Fashion ⏭️




