NEWS

മാസപ്പടിക്കേസ്, എസ്ഐടി രൂപീകരിച്ചതിൽ നിയമവീഴ്‌ച; സർക്കാരിനെതിരെ ഷോൺ ജോർജ്

ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ നിയമപ്രശ്‌നമുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. മാസപ്പടിക്കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശമനുസരിച്ചാണ് ഡിജിപി എസ്‌ഐടി രൂപീകരിച്ചതെന്നും ഇത് നിയമപരമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശൻ കേസിൽ ആരോപണവിധേയനാണെന്നും സംസ്ഥാനസർക്കാർ പിണറായിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തതിന് ഇതാണ് കാരണമെന്നും ഷോൺ ജോർജ് പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഏജൻസിയായ എസ്‌എഫ്‌ഐഒ കോടതിയിൽ സമർപ്പിച്ച രേഖകൾ അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സർക്കാരിനെതിരെ അദ്ദേഹം ആരോപണങ്ങളുന്നയിച്ചത്.

‘ആരോപണവിധേയനായ ആഭ്യന്തര മന്ത്രിയുടെ ഡിപാർട്‌മെന്റ് ഈ കേസിൽ എഫ്‌ഐആർ ഇടേണ്ടെന്ന് പൊലീസിനോട് പറയുകയാണ്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കുന്നത് പ്രതിയെന്ന നിലയിൽ സംശയിക്കപ്പെടുന്നയാളാണ്. കഴിഞ്ഞ മൂന്ന് മനാസമായി മാദ്ധ്യമങ്ങളിലൂടെ എനിക്ക് ലഭിച്ച വിവരങ്ങളാണ് ഇന്ന് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ആരോപണവിധേയമായ കമ്പനിയുടെ എംഡിയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികളടങ്ങിയ പേജാണ് അതിലുള്ളത്. അതിൽ മുഖ്യമന്ത്രിയുടെ പേരുമുണ്ട്. പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് ആ ഡയറിയിലുള്ളത്’- ഷോൺ ജോർജ് പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഏജൻസിയായ എസ്‌എഫ്‌ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളാണ് ഷോൺ ജോർജ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. സിഎംആർഎൽ മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്തയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികളടങ്ങിയ പേജാണ് അദ്ദേഹം പങ്കുവച്ചത്. എൽഡിഎഫിലെയും യുഡിഎഫിലെയും പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള പേജിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടുന്നുണ്ട്.

RELATED TOPICS: SHONE GEORGE, MASAPPADI CASE, ALLEGATION AGAINST VD SATHEESAN, PINARAYIVIJAYAN

Read News ⏭️

Back to top button