NEWS

സതീശൻ, പിണറായി, ചെന്നിത്തല…കർത്തയുടെ ഡയറിയിൽ പേരുകൾ: ആരോപണവുമായി ഷോൺ ജോർജ്


തിരുവനന്തപുരം∙ സിഎംആർഎൽ എംഡി എസ്.എൻ.ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ രേഖകൾ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. കർത്ത പണം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പേരാണ് ഡയറിയിലുള്ളതെന്നും ഷോൺ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്നാണിതെന്നും ഷോൺ അവകാശപ്പെട്ടു. മുഖ്യമന്ത്രി വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി.രാജീവ് എന്നിവരടക്കമുള്ളവരുടെ പേരുകൾ ഷോൺ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത രേഖയിലുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശന് 5 ലക്ഷം രൂപ നല്‍കിയതായി ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ഇബ്രാഹിം കുഞ്ഞ്, ഗണേഷ് കുമാര്‍, ഹൈബി ഈഡന്‍, ബെന്നി, കെ.മുരളീധരന്‍, പാലോട് രവി, ടി.എം.ജേക്കബ്, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ.ആര്‍.ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്‍, ‘വി.എസ്.അച്യു’, എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്‍, സി.കെ.ചന്ദ്രപ്പന്‍, എസ്.ശര്‍മ, എം.വി.ഗോവിന്ദന്‍, പി.രാജീവ് തുടങ്ങിയ പേരുകളാണ് ഡയറിയുടെ പേജിലുള്ളത്. 


Fashion ⏭️

Back to top button