NEWS
ഐഫോൺ ഉപയോഗിക്കുന്നവർക്ക് 10,000 രൂപവരെ കൊടുക്കാൻ ആപ്പിൾ,ആകെ 2200 കോടി! നമുക്കും കിട്ടുമോ?

പുതിയ ‘ആപ്പിൾ ഇന്റലിജൻസ്’ അപ്ഗ്രേഡ് വൈകിയതുമായി ബന്ധപ്പെട്ട കേസിൽ ഉപയോക്താക്കൾക്കായി 250 മില്യൺ ഡോളറിന്റെ (ഏകദേശം 2,200 കോടി രൂപ) ഭീമമായ സെറ്റിൽമെന്റ് തുക നൽകാൻ ആപ്പിൾ കമ്പനി തയ്യാറെടുക്കുന്നു. ഉപയോക്താക്കൾക്ക് ഓരോ ഉപകരണത്തിനും 25 ഡോളർ മുതൽ പരമാവധി 95 ഡോളർ വരെ ലഭിക്കാൻ സാധ്യതയുള്ള ഈ പദ്ധതിയുടെ ക്ലെയിം നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ പണം ഇന്ത്യയിലുള്ളവർക്ക് ലഭിക്കുമോ? ആരുടെയെല്ലാം ഫോണുകൾക്കാണ് ഇതിന് അർഹതയുള്ളത്? വിശദമായി അറിയാം.എന്താണ് ഈ കേസും സെറ്റിൽമെന്റും? WWDC 2024ൽ ആപ്പിൾ അവതരിപ്പിച്ച അത്യാധുനിക ‘ആപ്പിൾ ഇന്റലിജൻസ്’ അധിഷ്ഠിത സിറി ഫീച്ചറുകൾ വാഗ്ദാനം ചെയ്ത് ഐഫോൺ വിപണിയിലെത്തിച്ചെങ്കിലും, യഥാർഥ അപ്ഗ്രേഡ് എത്താൻ ഏറെ വൈകി. ഐഫോൺ 16 അടക്കമുള്ള ഫോണുകൾ ‘ആപ്പിൾ ഇന്റലിജൻസിനായി നിർമ്മിച്ചവ’ എന്ന് പരസ്യപ്പെടുത്തി വിറ്റെങ്കിലും പുതിയ സിറി ഫീച്ചറുകൾ ഉപയോക്താക്കളുടെ കൈകളിൽ എത്താൻ വർഷങ്ങൾ വൈകിയതാണ് കേസിനാധാരം. യുഎസിൽ ഫയൽ ചെയ്ത ക്ലാസ് ആക്ഷൻ കേസ് ഒത്തുതീർപ്പാക്കാനാണ് ആപ്പിൾ 250 മില്യൺ ഡോളർ മാറ്റിവെച്ചിരിക്കുന്നത്. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആപ്പിൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, കേസ് ഒഴിവാക്കാനാണ് ഈ തുക നൽകുന്നത്.എത്ര തുക ലഭിക്കും? ഓരോ യോഗ്യരായ ഉപയോക്താവിനും ഡിവൈസ് ഒന്നിന് 25 ഡോളർ മുതൽ ലഭിച്ചുതുടങ്ങും. എന്നാൽ ക്ലെയിം ചെയ്യുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഈ തുക പരമാവധി 95 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്.
Fashion ⏭️




