NEWS
‘ആരുമായും കൂടിക്കാഴ്ച നടത്താൻ മടിയില്ല’; ഡിസംബറിൽ ട്രംപ് – പുട്ടിൻ കൂടിക്കാഴ്ച ?

മോസ്കോ ∙ വരാനിരിക്കുന്ന ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ ഔദ്യോഗികമായി ക്ഷണിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മറ്റ് ലോകനേതാക്കളുമായി പുട്ടിന് നേരിട്ട് സംവദിക്കാനുള്ള മികച്ചൊരു അവസരമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ സമ്മേളനത്തിനിടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റൂബിയോ.അഭിപ്രായവ്യത്യാസങ്ങളുള്ള ലോകനേതാക്കളുമായി പോലും ചർച്ചകൾക്ക് ട്രംപ് ഭരണകൂടം എപ്പോഴും തയാറാണെന്ന് റൂബിയോ പറഞ്ഞു. ‘‘പ്രസിഡന്റ് ട്രംപിന് വിയോജിപ്പുകളുള്ള ആരുമായും കൂടിക്കാഴ്ച നടത്താൻ മടിയില്ല. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ നമ്മൾ വിയോജിക്കുന്ന ആളുകളുമായി നേരിട്ട് സംസാരിക്കണമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ പ്രസിഡന്റ് പുട്ടിനെ ജി20 ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’’– റൂബിയോ പറഞ്ഞു.
Fashion ⏭️




