NEWS
പൊലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടലിലൂടെ

തിരുവനന്തപുരം: സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പൊലീസ് വേരിഫിക്കേഷൻ ഓൺലൈനായും നടത്താം. ഇതിനുള്ള അപേക്ഷകൾ പൊലീസിന്റെ ഔദ്യോഗിക സിറ്റിസൺ സർവീസ് പോർട്ടലായ തുണ https://thuna.keralapolice.gov.in വഴി നൽകാം. ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുണ പോർട്ടലിൽ ഓർഗനൈസേഷൻ അക്കൗണ്ട് ആരംഭിക്കാൻ ഓൺലൈനിൽ അപേക്ഷിക്കണം. സ്ഥാപനത്തിന്റെ പരിധിയിലുള്ള സ്റ്റേഷൻ പരിശോധിച്ച് അംഗീകാരം നൽകും. തുണ പോർട്ടൽ വഴിയുള്ള അപേക്ഷകൾ തുടർനടപടികൾക്കായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ കൈമാറും. ഓൺലൈൻ സേവനത്തിന് നിശ്ചിത ഫീസുണ്ടാവും.




