NEWS
ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി ‘ഇന്ത്യൻ നടനിലൂടെ’; ഹോളിവുഡിനും പരിഹാസം, വൈറലായി വിഡിയോ

ടെഹ്റാൻ∙ ഇറാനെ ഉന്മൂലനം ചെയ്യുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തെ പരിഹസിക്കാൻ ഇന്ത്യൻ സിനിമയിലെ രംഗം പങ്കുവച്ച് സിംബാബ്വെയിലെ ഇറാൻ എംബസി. രാജ്യത്തിന് ശക്തമായ പ്രതിരോധ സംവിധാനമുണ്ടെന്ന് ഓർമിപ്പിക്കുന്ന സന്ദേശത്തോടെയാണ് തെലുങ്ക് സിനിമയിലെ രംഗം ഇറാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.‘ട്രംപ് ഇറാനെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ ഇറാൻ പ്രതിരോധമില്ലാത്തവരല്ലെന്ന് അദ്ദേഹത്തിന് അറിയാം. അവർ അടുത്തിടെ ഹോളിവുഡിന് പകരം ബോളിവുഡ് കാണുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു’–വിഡിയോയുടെ കൂടെ പങ്കുവച്ച പോസ്റ്റിൽ ഇറാൻ എംബസി പറയുന്നു.ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്X/SVC_official ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Fashion ⏭️




