NEWS

75 അടി താഴ്ചയിലേക്കു മറിഞ്ഞ ആഡംബര കാർ പാഞ്ഞത് 120 കിലോമീറ്റർ വേഗത്തിൽ; വിനയായത് അപകടവേഗമോ?


മുംബൈ ∙ തീരദേശപാതയിലെ മേൽപാലത്തിൽനിന്ന് 75 അടി താഴ്ചയിലേക്കു മറിഞ്ഞ ആഡംബര കാർ സഞ്ചരിച്ചിരുന്നതു മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലായിരുന്നെന്നു പൊലീസ് അറിയിച്ചു. തീരദേശപാതയിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണ്. വളവുകളിൽ അത് 40 കിലോമീറ്ററും തുരങ്കത്തിൽ 60 കിലോമീറ്ററുമാണ്. മേൽപാലത്തിലെ വളവിലുണ്ടായ അപകടത്തിൽ 3 പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. മറൈൻ ഡ്രൈവിൽ നിന്നു ഹാജി അലിയിലേക്കുള്ള റൂട്ടിൽ ലോട്ടസ് ജെട്ടിക്കു സമീപം ലാലാ ലജ്പത് റായ് കോളജിന് എതിർവശത്തുള്ള മേൽപാലത്തിൽ നിന്നാണു കാർ താഴേക്കു പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന 3 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എല്ലാവരും കോളജ് വിദ്യാർഥികളാണ്. വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നോയെന്നും വാഹനത്തിനു സാങ്കേതികത്തകരാരുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.2 വർഷം; തീരദേശപാതയിൽ 7 മരണം  ∙ 2024ൽ തുറന്ന തീരദേശപാതയിൽ ഇതുവരെ സംഭവിച്ച അപകടങ്ങളിൽ പൊലിഞ്ഞത് 7 ജീവനാണ്. രാത്രികാലങ്ങളിൽ ആഡംബര കാറുകളും എസ്‌യുവികളും ഇവിടെ അനധികൃതമായി റേസിങ് നടത്തുന്നതായി ആരോപണം ഉയർന്നിരുന്നു. രണ്ടാഴ്ച മുൻപ്, പാതയിൽ അമിതവേഗത്തിൽ കാർ റേസിങ് നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


Fashion ⏭️

Back to top button