NEWS
കുട്ടികളെ പീഡിപ്പിച്ചു, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം; വെടിവച്ചിട്ട് പൊലീസ്

ബിഹാർ∙ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചിട്ടു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച നന്ദൻ യാദവിനാണ് വെടിയേറ്റത്. കേസിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.പട്നയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ജാമുയിയിൽ സെപ്റ്റംബർ 19നാണ് പത്താം ക്ലാസ് വിദ്യാർഥിനിയും സുഹൃത്തായ ആൺകുട്ടിയും അതിക്രമത്തിനിരയായത്. വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്ന ഇവരെ പ്രതികൾ തടഞ്ഞു നിർത്തുകയായിരുന്നു.
Fashion ⏭️



