NEWS

46 കോടി എങ്ങനെ പോയി? അംബിക–രാധ തർക്കത്തിന് പിന്നിൽ കുടുംബസ്വത്തോ? രാധയ്ക്കെതിരെ സഹോദരനും


ചെന്നൈ∙ സഹോദരിയായ നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 5 ചെക്കുകൾ കൈക്കലാക്കി അക്കൗണ്ടിൽനിന്നു 46 കോടി രൂപ തട്ടിയെടുത്തെന്നു നടി രാധ (ഉദയചന്ദ്രിക) പരാതി നൽകി. രാധ നേരിട്ടെത്തി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകുകയായിരുന്നു. വൽസരവാക്കത്തെ വീട്ടിൽ ഓഫിസ് ആവശ്യങ്ങൾക്കായി ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്കുകളാണു തട്ടിയെടുത്തതെന്നും കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണു 46 കോടി രൂപ നഷ്ടമായ വിവരം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. തൊട്ടടുത്തു താമസിക്കുന്നതിനാൽ സഹോദരങ്ങൾക്കു വീട്ടിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുമെന്നും പറഞ്ഞു.എന്നാൽ, കുടുംബസ്വത്ത് തർക്കത്തിന്റെ തുടർച്ചയായി ഉണ്ടായ കേസാണ് ഇതെന്നാണ് അംബികയുടെ വിശദീകരണം. ഇവരുടെ കുടുംബവക ചെന്നൈയിലെ ‘എആർഎസ്’ ഗാർഡൻസിന്റെ പേരിലുള്ള തർക്കത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിൽ രാധ നൽകിയ ചെക്കിനെക്കുറിച്ചാണു പരാതിയെന്ന് അംബിക പറയുന്നു.


Fashion ⏭️

Back to top button