NEWS
കേരളത്തിന്റെ മതേതര ചിന്തകൾ രൂപപ്പെട്ടത് ഗുരുദേവൻ പാകിയ ജനാധിപത്യ മൂല്യങ്ങളിൽ: വി.ഡി.സതീശൻ

തിരുവനന്തപുരം∙ ഗുരുദേവന്റെ ചിന്തകളും ഗുരുദർശനവും എല്ലാ മലയാളികളും തങ്ങളുടെ അഭിമാനകരമായ പൈതൃകമായി ഹൃദയത്തിലേറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ പാകിയ ജനാധിപത്യ മൂല്യങ്ങളിൽ നിന്നാണ് കേരളത്തിന്റെ മതേതര ചിന്തകൾ രൂപപ്പെട്ടത്. കൊടുങ്കാറ്റ് സൃഷ്ടിക്കാൻ പോന്ന സൗമ്യതയായിരുന്നു ഗുരുവിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.ജാതിയുടെയും മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും തടവറയിലായിരുന്ന കേരളത്തെ പ്രകാശത്തിലേക്കും നവോത്ഥാനത്തിലേക്കും നയിച്ചത് ഗുരുദേവ ദർശനങ്ങളാണ്. സങ്കൽപ്പങ്ങൾക്ക് പോലും അപ്പുറത്തായിരുന്ന ഒരു കാലഘട്ടത്തിൽ, നൂറ്റാണ്ടുകളോളം പിന്നിലേക്ക് നടന്നിരുന്ന ജനതയോട്, മുന്നോട്ടാണ് നടക്കേണ്ടത്’ എന്ന് ഓർമിപ്പിച്ച വിപ്ലവാത്മകമായ ശബ്ദമായിരുന്നു ഗുരുവിന്റേത്. കേരളത്തെ ഇന്നത്തെ രീതിയിൽ മാറ്റിയെടുക്കാൻ കാരണമായത് ഈ കാഴ്ചപ്പാടാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Fashion ⏭️




