NEWS
ഇറ്റലിയിലെ സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി ജോർജിയ മെലോനി

റോം ∙ ഇറ്റലിയിലെ സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാൻ സർക്കാർ തയാറെടുക്കുന്നതായി പ്രധാനമന്ത്രി ജോർജിയ മെലോനി. ക്ലാസ് മുറികളില്‍ വിദ്യാർഥികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള നടപടി ഉടൻ തന്റെ സർക്കാർ കൊണ്ടുവരുമെന്നും മെലോനി പറഞ്ഞു. ഇതിനൊപ്പം വിദേശ വിദ്യാർഥികളുടെ മാതാപിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണമെന്ന് ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. വിദേശ വിദ്യാർഥികളുടെ എണ്ണം നിജപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവരുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.പാരമ്പര്യത്തിന്റെ പേരിൽ യുവതികൾ മുഖം മറയ്ക്കണമെന്ന് ഇറ്റലിയിലെ ആർക്കും തീരുമാനിക്കാൻ കഴിയില്ലെന്ന് ജോർജിയ മെലോനി പറഞ്ഞു. സ്കൂളുകളിൽ ബുർഖ, നിഖാബുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം മുടിയും കഴുത്തും മറയ്ക്കുന്ന ഹിജാബുകൾ തുടർന്നും വിദ്യാർഥികൾക്ക് ഉപയോഗിക്കാം. പൊതുസ്ഥലങ്ങളിൽ വ്യക്തികളെ തിരിച്ചറിയൽ ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്ത്രം ധരിക്കുന്നത് നിയന്ത്രിക്കുന്ന നിയമം ഇറ്റലിയിൽ ഇതിനകം നിലവിലുണ്ട്. അതേസമയം സ്കൂളുകളിൽ ബുർഖകളോ നിഖാബുകളോ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിൽ ഇല്ല.
Fashion ⏭️




