SPORTS

മുംബൈ പേസർ വേണ്ട, ചെന്നൈ താരത്തെ ക്യാപ്റ്റനാക്കാൻ അഗാർക്കർ ശ്രമിച്ചു; ലക്ഷ്മണുമായി തെറ്റാൻ കാരണം ഇത്


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സിലക്ടറായ അജിത് അഗാർക്കറിന്റെ സേവനം അവസാന ഘട്ടത്തിലാണെന്നാണു വിവരം. 2023 ജൂലൈയിൽ ചീഫ് സിലക്ടറായി ചുമതലയേറ്റെടുത്ത അഗാർക്കറുടെ കരാർ ഈ മാസം അവസാനിക്കുകയാണ്. അഗാർക്കറുടെ സേവന കാലയളവിൽ രണ്ടു ട്വന്റി20 ലോകകപ്പുകളും ഏഷ്യാകപ്പും ചാംപ്യൻസ് ട്രോഫിയും ഇന്ത്യ വിജയിച്ചു. ഒരു തവണ ഏകദിന ലോകകപ്പിന്റെ ഫൈനലിലുമെത്തി. വിരാട് കോലി, രോഹിത് ശർമ എന്നിവർ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ചപ്പോഴും അഗാര്‍ക്കറായിരുന്നു ടീം സിലക്ടർ. തുടർച്ചയായ തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും ശേഷമാണ് അഗാർക്കർ ഇന്ത്യൻ ടീമിലെ നിർണായക സ്ഥാനം ഒഴിയുന്നതെന്നാണു പുറത്തുവരുന്ന വിവരം.ബുമ്രയ്ക്കു പകരം ചെന്നൈ സൂപ്പർ കിങ്സ് താരം ഋതുരാജ് ഗെയ്‍ക്‌വാദിനെ ക്യാപ്റ്റനാക്കണമെന്നായിരുന്നു അഗാർക്കറുടെ നിലപാട്. ബുമ്രയുടെ തിരിച്ചുവരവിൽ താരത്തിന്റെ ജോലി ഭാരം പരമാവധി കുറയ്ക്കാൻ‍ ശ്രമിക്കണമെന്ന് അഗാർക്കർ വാദിച്ചുനോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. രോഹിത് ശർമയുടെ ഭാവിയെക്കുറിച്ചും ടീം മാനേജ്മെന്റിൽനിന്നു വ്യത്യസ്തമായ അഭിപ്രായമായിരുന്നു അജിത് അഗാർക്കറിനുണ്ടായത്. രോഹിത്തിനെ അടുത്ത ലോകകപ്പിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന അഗാർക്കറുടെ തീരുമാനത്തിനു പിന്നാലെ രോഹിത് ശർമ ബിസിസിഐയിലെ ഉയർന്ന അധികാരികളെ ബന്ധപ്പെട്ട്, അർഹിക്കുന്ന പരിഗണന ചീഫ് സിലക്‌ടർ തനിക്കു നൽകുന്നില്ലെന്ന പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടെ താരത്തിന്റെ വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ പ്രസ്താവനയിറക്കി. ഇംഗ്ലണ്ട് പര്യടനത്തിലേറ്റ തിരിച്ചടി ചർച്ച ചെയ്യാൻ മുംബൈയിൽ നടന്ന യോഗത്തിൽ അഗാർക്കർ പങ്കെടുത്തിരുന്നില്ല. ബോർഡിലെ പല അംഗങ്ങളും അഗാർക്കറുടെ അസാന്നിധ്യം ചർച്ചയാക്കിയെങ്കിലും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ താരത്തെ പിന്തുണച്ചു. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം സിലക്ഷൻ കമ്മിറ്റിയുടെ തലവനായി മുൻ ഇന്ത്യൻ താരങ്ങളായ പ്രഖ്യാൻ ഓജയെയും പാർഥിവ് പട്ടേലിനെയുമാണ് ബിസിസിഐ പരിഗണിക്കുന്നത്. അടുത്ത മാസം 4നു കാലാവധി അവസാനിക്കുന്ന അഗാർക്കർ തുടരാൻ താൽപര്യമില്ലെന്ന് ബിസിസിഐയെ അറിയിച്ചതായും വിവരമുണ്ട്.


Auto ⏭️

Back to top button