LIFESTYLE

രണ്ടര വർഷത്തിനിടെ വിറ്റത് രണ്ടര ലക്ഷത്തിലധികം വാഹനങ്ങൾ: പുതിയ മോഡലുകൾ വിപണിയിൽ


എക്സ്‌.യു.വി 3എക്സ്.ഒ

കൊച്ചി: പ്രീമിയം ഫീച്ചറുകളോടെ മഹിന്ദ്ര ആൻഡ് മഹിന്ദ്രയുടെ ജനപ്രിയ എസ്‌.യു.വിയായ എക്സ്‌.യു.വി 3എക്സ്.ഒയുടെ പുതിയ റേവ് എക്സ് എഡ്‌ജ് മോഡലുകൾ വിപണിയിലിറക്കി. 10 ലക്ഷം രൂപയിൽ താഴെ വിലയിൽ പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ എക്സ്‌.യു.വി 3എക്സ്.ഒ റേവ്എക്സ് എം(ഒ) മോഡലും അവതരിപ്പിച്ചു.

10 ലക്ഷം രൂപയ്ക്ക് താഴെയുള്ള മോഡലുകളിൽ പനോരമിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾക്കൊള്ളുന്ന 26.03 സെന്റീമീറ്റർ എച്ച്.ഡി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് സീറ്റുകൾ, റിയർ വ്യൂ ക്യാമറ തുടങ്ങിയ പ്രീമിയം ഫീച്ചറുകളുണ്ട്. പെട്രോൾ മാനുവലും ഓട്ടോമാറ്റിക്, ഡീസൽ മാനുവലും എ.എം.ടി എന്നീ പവർട്രെയിൻ ഓപ്ഷനുകളും സവിശേഷതയാണ്.

എസ്.യു.വി വിപണിയിലെ താരം

2024ൽ പുറത്തിറങ്ങിയതുമുതൽ എസ്‌.യു.വി വിപണിയിൽ വൻ മുന്നേറ്റം എക്സ്‌.യു.വി 3എക്സ്.ഒ കാഴ്ചവയ്ക്കുന്നതായി മഹീന്ദ്ര അറിയിച്ചു. രണ്ടര വർഷത്തിനിടെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചു. മഹിന്ദ്രയുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ കൈവരിച്ച നേട്ടമാണിത്.

പെട്രോൾ മാനുവലിന് 9.39 ലക്ഷം രൂപയും പെട്രോൾ ഓട്ടോമാറ്റിക്കിന് 10.59 ലക്ഷം രൂപയും ഡീസൽ മാനുവലിന് 10.59 ലക്ഷം രൂപയുമാണ് വില.


ആകർഷകമായ സൗകര്യങ്ങൾ

പനോരമിക് സൺറൂഫ്, റൂഫ് റെയിലുകൾ, ഇലക്ട്രിക്കലി മടക്കാവുന്ന ഔട്ട്സൈഡ് റിയർ വ്യൂ മിററുകൾ, പാസീവ് കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ എന്നിവ റേവ്എക്സ് എഡ്‌ജ് (ഒ)യിലുണ്ട്.

പെട്രോൾ മാനുവലിന് 9.89 ലക്ഷം രൂപയും പെട്രോൾ ഓട്ടോമാറ്റിക്കിന് 11.09 ലക്ഷം രൂപയും ഡീസൽ മാനുവലിന് 11.09 ലക്ഷം രൂപയും ഡീസൽ എ.എം.ടിയ്ക്ക് 11.91 ലക്ഷം രൂപയുമാണ് വില. 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന റേവ് എക്സ് സീരീസിൽ പെട്രോൾ റേവ് എക്സ് (ഒ) മോഡലിൽ പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലും അവതരിപ്പിച്ചിട്ടുണ്ട്. എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഗാലക്സി ഗ്രേ എന്നീ നിറങ്ങളിൽ മൂന്ന് വകഭേദങ്ങളും ലഭ്യമാണ്.

എക്സ്-ഷോറൂം വില- 9.39 ലക്ഷം രൂപ മുതൽ
RELATED TOPICS: MAHINDRA XUV 3XO, XUV 3XO RAVE X EDGE, MAHINDRA SUV, MAHINDRA NEW MODEL, XUV 3XO FEATURES


News ⏭️

Back to top button