NEWS

പഞ്ചനക്ഷത്ര ഹോട്ടലിലെ അത്താഴത്തിനിടെ തീൻമേശയിൽ പാറ്റ; തുക്കാറാം മുണ്ടെയെ ടാഗ് ചെയ്ത് പ്രമുഖ ഡോക്ടർ –വിഡിയോ


മുംബൈ∙ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കുന്നതിനിടെ പ്രമുഖ കാർഡിയോളജിസ്റ്റിന്റെ തീൻമേശയിൽ പാറ്റ. ഫോർട്ടിസ് എസ്കോർട്സ് ഹേർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഫോർട്ടിസ് മെഡിക്കൽ കൗൺസിൽ ചെയർമാൻ ഡോ.അശോക് സേത്തിനാണ് ദുരനുഭവമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കഴിക്കുന്നതിനിടെ മേശയിൽ കറങ്ങിനടന്ന പാറ്റയുടെ ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ച ഡോ. സേത്ത് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ തുക്കാറാം മുണ്ടെയെയും ടാഗ് ചെയ്തിട്ടുണ്ട്.‘നോക്കൂ, ആരാണ് അപ്രതീക്ഷിതമായ അത്താഴത്തിന് വന്നതെന്ന്. ‘റോച്ചി’–ഈ പാറ്റക്കുഞ്ഞ് മുംബൈ സഹർ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിലെ റൊമാനോ റസ്റ്ററന്റിൽ ഞങ്ങളുടെ തീൻമേശ പങ്കുവയ്ക്കാനെത്തിയതാണ്. ഞങ്ങൾ നിർബന്ധിച്ചിട്ടും പാറ്റ പോകാൻ കൂട്ടാക്കിയില്ല. ചിലപ്പോൾ അതിന് പാസ്തയല്ല പീത‌്സ ആയിരിക്കും വേണ്ടിയിരുന്നത്. പക്ഷേ അത് ഞങ്ങളുടെ വിശപ്പ് കെടുത്തി. ഞങ്ങൾ അവിടെനിന്ന് പോന്നു. ഭാഗ്യവശാൽ, നമ്മൾ മി.മുണ്ടെയുടെ അധികാര പരിധിയിലാണ്. അദ്ദേഹം ഇക്കാര്യവും പരിശോധിക്കാൻ സാധ്യതയുണ്ട്. ’– എക്സ് പോസ്റ്റിൽ ഡോ.സേത്ത് പറഞ്ഞു. അതേസമയം, മാരിയറ്റ് ഹോട്ടൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.


Fashion ⏭️

Back to top button