NEWS
ബുക്ക് ചെയ്തത് സ്വിഫ്റ്റ്, വന്നത് പഴയ ഡീലക്സ്; യാത്രക്കാർ മാറിക്കയറിയത് 4 ബസ്സ്, മംഗളൂരു യാത്ര 5 മണിക്കൂർ വൈകി

പത്തനംതിട്ട∙ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് മംഗലാപുരത്തേക്കു ശനിയാഴ്ച വൈകിട്ട് സർവീസ് നടത്തിയ ബസിന്റെ ടയർ സോളിങ് ഇളകിയതിനെ തുടർന്ന് യാത്രക്കാർ വഴിയിൽ മണിക്കൂറുകൾ കുടുങ്ങി. നാല് ബസ് മാറി കയറി അഞ്ച് മണിക്കൂർ വൈകിയാണ് യാത്രക്കാർക്കു മംഗലാപുരത്ത് എത്താനായത്. കെഎസ്ആർടി അധികൃതരുടെ നിരുത്തരവാദിത്തപരമായ നടപടി കാരണം യാത്രക്കാർക്കു സമയത്ത് എത്താൻ കഴിയാഞ്ഞത് മൂലം മംഗലാപുരത്ത് പഠിക്കുന്ന കോളജ് വിദ്യാർഥികൾ അടക്കം ബുദ്ധിമുട്ടിലായി.എല്ലാ ദിവസവും വൈകിട്ട് 5 മണിക്കു പുറപ്പെടുന്ന സ്വിഫ്റ്റ് ബസ് പിറ്റേ ദിവസം രാവിലെ ആറരയോടെ മംഗലാപുരത്ത് എത്തുകയാണ് പതിവ്.40 സീറ്റുള്ള സ്വിഫ്റ്റ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തി വരുന്നത്. ശനിയാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന ബസ് ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് മറ്റൊരു റൂട്ടിലാണ് സർവീസിനു പോയത്. പകരമായി കോട്ടയം ഡിപ്പോയിൽ നിന്നും ഏറെ പഴക്കമുള്ള പച്ചനിറത്തിലുള്ള ഡീലക്സ് ബസാണ് എത്തിയത്. ഈ ബസ് എത്താൻ വൈകിയത് കാരണം സർവീസ് ആരംഭിച്ചത് അര മണിക്കൂർ വൈകിയായിരുന്നു.തുടർന്ന് മലപ്പുറം പാവങ്ങാട്ടുനിന്ന് നാല് മണിയോടെ ബസ് എത്തി. ഇതിൽ കയറി യാത്രക്കാരെ പുലർച്ചെ അഞ്ച് മണിക്കു പാവങ്ങാട്ട് ഡിപ്പോയിൽ എത്തിച്ചു. സ്പയർ ബസ് ആയതിനാൽ കൂടുതൽ ദൂരത്തിൽ പോകാൻ കഴിയാത്തതിനാൽ ഇതിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി 9.30നു കാസർകോഡ് ബസ് സ്റ്റാൻഡിൽ കൊണ്ടുവന്നു. ഈ ബസിനു മംഗലാപുരത്തേക്കു പോകുന്നതിനുള്ള പെർമിറ്റ് ഇല്ലാത്ത കാരണത്താൽ ഇതിൽ വന്ന യാത്രക്കാരെ വീണ്ടും ഇറക്കി 10 മണിക്കു പെർമിറ്റുള്ള മറ്റൊരു ബസിലേക്കു മാറ്റി കയറ്റി 11 മണിയോടെയാണ് മംഗലാപുരത്ത് എത്തിച്ചത്.
Fashion ⏭️




