NEWS
പുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽ

ട്രിപ്പോളി ∙ പുതുപുത്തൻ സ്വകാര്യ ജെറ്റ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി തീപിടിച്ച സംഭവത്തിൽ, മദ്യപിച്ച് വിമാനം പറത്തിയതിനു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് പൈലറ്റുമാർ അറസ്റ്റിൽ. ലിബിയയിലെ വടക്കുപടിഞ്ഞാറൻ നഗരമായ മിസ്രാത്ത രാജ്യാന്തര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. പൈലറ്റുമാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.തുർക്കിയിലെ ഇസ്താംബുളിൽ നിന്നും ലിബിയയിലുള്ള വിഐപി യാത്രക്കാരെ കൂട്ടിക്കൊണ്ടുവരുന്നതിനായി യാത്രക്കാരില്ലാതെ പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 2026ൽ നിർമിച്ച അത്യാധുനിക വിമാനമാണ് ഇതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന ജർമൻ സ്വദേശിയായ ക്യാപ്റ്റൻ, തുർക്കി സ്വദേശിയായ കോ പൈലറ്റ്, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് എന്നിവർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. (Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Mp220Mp എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)
Fashion ⏭️




