NEWS
കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ; ഈരാറ്റുപേട്ട- വാഗമൺ റോഡിൽ മണ്ണിടിഞ്ഞു

കോട്ടയം∙ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞു. 2 കാറുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആർക്കും പരുക്കില്ല. റോഡ് ബ്ലോക്കായി. വാഗമൺ, മേലടുക്കം, അടിവാരം മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറ്റിന്റെ കൈവഴികളിൽ നീരൊഴുക്ക് ശക്തമായി. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ പല ഭാഗത്തും റോഡിലേക്ക് ശക്തമായി വെള്ളം ഒഴുകുന്നു. ഇതോടെ റോഡ് പല സ്ഥലത്തും ബ്ലോക്കായി. ഞായറാഴ്ച ആയതിനാൽ റോഡിൽ വാഹനങ്ങൾ പതിവിൽ കൂടുതലുമാണ്.
Fashion ⏭️




