LIFESTYLE

മുംബൈയിലെ ചെറിയൊരു അപ്പാർട്മെന്റിന്റെ വിലയ്ക്ക് ഈ രാജ്യത്ത് കൊട്ടാരം പണിയാം; അനുഭവം പങ്കുവച്ച് യുവാവ്


സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇറങ്ങിത്തിരിക്കുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി. കോടികൾ മുടക്കിയാലും അംബരചുംബികളായ കെട്ടിട സമുച്ചയങ്ങളിൽ ചെറിയൊരു അപ്പാർട്മെന്റ് മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിൽ, ആ പണത്തിന് ലോകത്തിന്റെ മറ്റൊരു കോണിൽ എന്ത് ലഭിക്കുമെന്ന ചോദ്യം പ്രസക്തമാണ്. മുംബൈയിലെ ഇടുങ്ങിയ ഫ്ലാറ്റുകളുടെ വിലയും പോളണ്ടിലെ വിശാലമായൊരു കൊട്ടാരസമാനമായ വീടിന്റെ നിർമാണച്ചെലവും താരതമ്യം ചെയ്തുകൊണ്ടുള്ള വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. പോളണ്ടിൽ താമസിക്കുന്ന ദീപാൻഷു ലഖ്‌വാൻ എന്ന ഇന്ത്യൻ യുവാവാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിഡിയോ പങ്കുവച്ചത്.സ്വപ്നഭവനവും മുംബൈയിലെ യാഥാർഥ്യവുംമുംബൈയിലെ പ്രധാന പ്രദേശങ്ങളിൽ ഒരു ചെറിയ അപ്പാർട്മെന്റിന് 10 കോടി രൂപയോളം വിലവരുമ്പോൾ, 15 മുതൽ 17 കോടി രൂപ വരെയുള്ള ചെലവിൽ പോളണ്ടിൽ നിർമിച്ചെടുക്കാൻ കഴിയുന്ന അതിമനോഹരമായ ഒരു ഭവനത്തിന്റെ ദൃശ്യങ്ങളാണ് ദീപാൻഷു പങ്കുവച്ചത്. വെറുമൊരു കെട്ടിടം വിലകൊടുത്തു വാങ്ങുന്നതിനേക്കാൾ, തനതായ ശൈലിയിൽ സ്വന്തമായി വീട് നിർമിച്ചെടുക്കുന്നതിന്റെ ഭംഗിയും മൂല്യവുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. വാരാന്ത്യങ്ങളിൽ താൻ ഇടയ്ക്കിടെ സന്ദർശിക്കാറുള്ള ഈ ഇടം, പ്രകൃതിയോട് ചേർന്നുനിൽക്കുന്ന പ്രശാന്തസുന്ദരമായ അന്തരീക്ഷത്താലും തടികൊണ്ടുള്ള വാസ്തുവിദ്യാ മികവിനാലും സമ്പന്നമാണ്.നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള തടിപ്പണികൾഏകദേശം 20 വർഷത്തോളമെടുത്താണ് ഈ വീടിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. നൂറു വർഷത്തിലധികം പഴക്കമുള്ള തടികൾ ഉപയോഗിച്ച് പണിതുയർത്തിയ ഈ വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ഏതൊരു സഞ്ചാരിയും അദ്ഭുതപ്പെട്ടുപോകും. 1920-കളിലെ ഓർമകൾ പേറുന്ന ചിത്രങ്ങളും, 50 മുതൽ 100 വർഷം വരെ പഴക്കമുള്ള ഫർണിച്ചറുകളും അലങ്കാരവസ്തുക്കളുമാണ് ഈ വീടിന്റെ സവിശേഷത. വീടിനു ചുറ്റുമുള്ള പച്ചപ്പുനിറഞ്ഞ പൂന്തോട്ടവും വിശാലമായ മുറികളും നഗരങ്ങളിലെ കോൺക്രീറ്റ് കൂടുകളിൽ കഴിയുന്നവർക്ക് വേറിട്ടൊരു കാഴ്ചാനുഭവമാണ്. ‘ജൂൺ’ എന്ന് പേരിട്ടിരിക്കുന്ന ഇവിടത്തെ പ്രധാനിയായ വളർത്തുനായയെ ‘ഫൈനൽ ബോസ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വീടിന്റെ ഓരോ കോണും ദീപാൻഷു പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.സ്നേഹം കൊണ്ടുതീർത്ത ഇടം


Cinema ⏭️

Back to top button