NEWS

സാങ്കേതിക പ്രശ്നം; ഡൽഹി–കാഠ്മണ്ഡു വിമാനം തിരിച്ചിറക്കി


ന്യൂഡൽഹി∙ ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI219 ) തിരിച്ചിറക്കി. സാങ്കേതിക തടസ്സത്തെ തുടർന്നാണ് വിമാനം ഡൽഹിയിലേക്ക് തന്നെ തിരിച്ചിറക്കിയത്. മുൻകരുതൽ എന്ന നിലയിലാണ് വിമാനത്തിന്റെ യാത്ര അവസാനിപ്പിച്ച് ഡൽഹിയിലേക്ക് മടങ്ങിയതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങിയെന്നും യാത്രക്കാരേയും ജീവനക്കാരേയും പുറത്തിറക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. 


Fashion ⏭️

Back to top button