SPORTS
പരിശീലിക്കാൻ മടി, വനിതാ ഇൻഫ്ലുവൻസറെ തല്ലിയ കേസ്, പൃഥ്വി ഷായ്ക്ക് വീണ്ടും ‘ഷോക്ക്’, തിരിച്ചുവരവ് സാധ്യമോ?

ഇന്ത്യയ്ക്കായി അണ്ടർ 19 ലോകകപ്പ് വിജയിച്ച പൃഥ്വി ഷായെ ഒരിക്കൽ ക്രിക്കറ്റ് ലോകം ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറോടായിരുന്നു ഉപമിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചറി നേടിയ താരം രാജ്യാന്തര ക്രിക്കറ്റിൽ ഒരു നീണ്ട കരിയറാണു മോഹിച്ചത്. സച്ചിനെപ്പോലെ മുംബൈ ക്രിക്കറ്റിൽനിന്ന് ഉയർന്നുവന്ന പൃഥ്വി ഷായുടെ കരിയർ പകുതിക്കുവച്ച് താളം തെറ്റിപ്പോകുന്നതാണു പിന്നീടു കണ്ടത്. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് കരിയർ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പൃഥ്വി ഷാ നടത്തുന്നതിനിടെയാണ് വ്യക്തിപരമായ ജീവിതത്തിലും താരത്തിനു പ്രശ്നങ്ങൾ നേരിടേണ്ടിവന്നത്. കണ്ടന്റ് ക്രിയേറ്ററും നടിയുമായ ആകൃതി അഗർവാളുമായുള്ള ബന്ധം വിവാഹത്തിലെത്തുംമുൻപേ താരത്തിന് അവസാനിപ്പിക്കേണ്ടിവന്നു. കഴിഞ്ഞ ഐപിഎലിൽ തിരിച്ചുവരവ് മോഹിച്ച പൃഥ്വി ഷായ്ക്ക് സീസൺ മുഴുവൻ ഡൽഹി ക്യാപിറ്റൽസിന്റെ ബഞ്ചിലായിരുന്നു സ്ഥാനം.ആഭ്യന്തര ക്രിക്കറ്റില് ടീം മാറ്റംഫിറ്റ്നസ് പ്രശ്നങ്ങളും അച്ചടക്കമില്ലായ്മയും പതിവായതോടെ 2024 ഐപിഎലിനിടെ താരം ടീമിൽനിന്നു പുറത്തായി. 2024ലെ താരലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ആരും വാങ്ങിയില്ല. ഇതോടെ 2025 ഐപിഎലിൽ കളിച്ചില്ല. 2025ലെ ലേലത്തിന്റെ തുടക്കത്തിലും ആരും വാങ്ങാതിരുന്നതോടെ പൃഥ്വി ഷാ സമൂഹമാധ്യമങ്ങളിൽ നിരാശ പരസ്യമാക്കിയിരുന്നു. എന്നാൽ ആക്സലറേറ്റഡ് റൗണ്ടിൽ 75 ലക്ഷം രൂപയ്ക്ക് ഡൽഹി തന്നെ താരത്തെ സ്വന്തമാക്കി. പക്ഷേ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായി കളിച്ച പൃഥ്വി ഷാ 23 പന്തിൽ അർധ സെഞ്ചറി നേടി ഫോം തെളിയിച്ചു. ഏഴ് ഇന്നിങ്സുകളിൽനിന്ന് 183 റൺസാണു താരം സ്കോർ ചെയ്തത്. എന്നാൽ മഹാരാഷ്ട്ര രണ്ടാം റൗണ്ടിൽ കടക്കാതെ പുറത്തായതു തിരിച്ചടിയായി.
Auto ⏭️




