NEWS

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; കമ്മിഷന്റെ നോട്ടിസ് കിട്ടിയവരിൽ മുഖ്യമന്ത്രി രേഖാ ഗുപ്തയും


ന്യൂഡൽഹി∙ വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ച വോട്ടർമാരിൽ പ്രമുഖരും. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഭാര്യ സുനിത കെജ്‌രിവാൾ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ എന്നിവർ നോട്ടിസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്.ഡൽഹിയിൽ 33 ലക്ഷത്തിലധികം പേർക്കാണ് വോട്ടർ പട്ടികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കമ്മിഷൻ നോട്ടിസ് അയച്ചത്. കഴിഞ്ഞ മാസം കമ്മിഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. പേര്, മാതാപിതാക്കളുടെ പേര്, പ്രായ വ്യത്യാസം തുടങ്ങി പത്തോളം വിഷയങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ടർമാർക്ക് നോട്ടിസ് അയച്ചിരിക്കുന്നത്. 


Fashion ⏭️

Back to top button