SPORTS

താരങ്ങൾക്ക് പാകമായത് കിട്ടിയില്ല, ജഴ്സി കിറ്റിനായി കാത്ത് ശ്രേയസ്സും സംഘവും; സ്വന്തം ചെലവിൽ ഹോട്ടൽ ബുക്ക് ചെയ്ത് ബിസിസിഐ


ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് ഇതുവരെ ജഴ്സി കിറ്റ് ലഭിച്ചില്ലെന്ന് വിവരം. താരങ്ങൾക്ക് ചേരുന്ന അളവിലുള്ള ജഴ്സി ലഭിക്കാത്തതിനെ തുടർന്നാണ് കിറ്റ് വിതരണം വൈകുന്നതെന്നാണ് സൂചന. ജഴ്സി കിറ്റ് സംബന്ധിച്ച് ബിസിസിഐയും ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) കിറ്റ് വിതരണക്കാരായ ജെഎസ്‌ഡബ്ല്യു ഇൻസ്‌പയറും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ഇന്ത്യൻ ടീം, ഡൽഹിയിൽനിന്നു ജപ്പാനിലേക്ക് പുറപ്പെടുന്നത്. ഹോട്ടൽ സൗകര്യം ഒരുക്കി ബിസിസിഐ അതേസമയം, ഗെയിംസ് നഗരമായ നാഗോയയിൽ താമസം ലഭിക്കുന്നതിൽ മറ്റ് ഇന്ത്യൻ കായികതാരങ്ങൾ നേരിട്ട കാലതാമസം കണക്കിലെടുത്ത്, മത്സരങ്ങൾക്കായി സ്വന്തം നിലയിൽ ഹോട്ടൽ സൗകര്യം ഒരുക്കാൻ ബിസിസിഐ തീരുമാനിച്ചു. സ്റ്റേഡിയം ഉൾപ്പെടെയുള്ള ക്രിക്കറ്റ് സൗകര്യങ്ങളുടെ കാര്യത്തിലും ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ വനിതാ ടീം ഐഒഎ നൽകിയ താമസസൗകര്യത്തിലാണ് കഴിയുന്നത്.ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ചില അത്‌ലീറ്റുകൾക്ക് തങ്ങളുടെ താമസസ്ഥലങ്ങളിൽ ചെക്ക്-ഇൻ ചെയ്യുന്നതിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. ഇത്തവണ കായികതാരങ്ങൾക്കായി പ്രത്യേക ഗെയിംസ് വില്ലേജ് ഇല്ലാത്തതിനാൽ ക്രൂയിസ് കപ്പലുകളിലും, കണ്ടെയ്‌നറുകളിലും, ഹോട്ടലുകളിലുമാണ് സംഘാടകർ അത്‌ലീറ്റുകൾക്ക് താമസമൊരുക്കിയിരിക്കുന്നത്.


Auto ⏭️

Back to top button