NEWS

മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജിൽ; പിതാവ് ജീവനൊടുക്കി, 3 കുറിപ്പുകൾ കണ്ടെത്തി


ഗാന്ധിനഗർ ∙ ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി ഫ്രിജിൽ വച്ചതിനുശേഷം ആത്മഹത്യ ചെയ്തു. നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന കിഷോർ ധനക് (40) ആണ് മകൾ ഹിമാൻഷിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് മൂന്ന് കുറിപ്പുകൾ കണ്ടെത്തി. ഭാര്യ കുടുംബവീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം.കഴിഞ്ഞ ബുധനാഴ്ചയാണ് കിഷോർ മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജിൽ വച്ചതിനു ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. സെപ്റ്റംബർ 14 ന് പിതാവിന്റെ വീട്ടിലേക്ക് പോയ കിഷോറിന്റെ ഭാര്യ ഫോൺ ചെയ്തിട്ടും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫോണിൽ കിഷോറിനെ കിട്ടാതായതോടെ ഭാര്യ സഹോദരനെ അന്വേഷിക്കാൻ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ സഹോദരൻ കിഷോർ ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടു. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.


Fashion ⏭️

Back to top button