BUSINESS

ഇന്ത്യയ്ക്ക് സൗദിയുടെ കനത്ത പ്രഹരം; അപ്രതീക്ഷിതമായി ക്രൂഡ് ഓയിൽ സപ്ലൈ നിർത്തിവെച്ച് അരാംകോ


ഇന്ത്യയ്ക്ക് തിരിച്ചടിയായി സൗദിയുടെ അപ്രതീക്ഷിത നീക്കം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ റിഫൈനറികൾക്കുള്ള ക്രൂഡ് ഓയിൽ വിതരണം സൗദി അരാംകോ നിർത്തിവെച്ചു. ഉയർന്ന ക്രൂഡ് വില, കൂടിയ ചരക്കുകൂലി, പരമ്പരാഗത സപ്ലൈ റൂട്ടുകളിലെ തടസ്സങ്ങൾ എന്നിവ കാരണം വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ റിഫൈനറികൾക്ക് ഈ തീരുമാനം കൂടുതൽ സമ്മർദ്ദമുണ്ടാക്കാൻ പോന്നതാണ്. ക്രൂഡ് വില തുടർച്ചയായി ഉയർന്നു നിൽക്കുന്ന സാഹചര്യം തുടരുക കൂടി ചെയ്താൽ ഇന്ത്യയിലെ ഇന്ധന വില വർധിക്കാനും അത് കാരണമാകും.ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ തടസ്സങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസം. ഒരു ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് അടുത്തിടെ ലൈൻ അടച്ചുപൂട്ടിയിരുന്നു. ഇത് രാജ്യത്തിന്റെ പടിഞ്ഞാറൻ തുറമുഖങ്ങളിലേക്ക് ക്രൂഡ് എത്തിക്കാനുള്ള സൗദിയുടെ ശേഷി പരിമിതപ്പെടുത്തി. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ തുടരുന്നതിനാൽ മറ്റ് ബദൽ മാർഗ്ഗങ്ങൾ ഇല്ലാതാവുകയും ചെയ്ത സാഹചര്യമാണ് നിലവിലേത്.ഇന്ത്യൻ റിഫൈനറികൾക്ക് സൗദി ക്രൂഡ് ഓയിൽ എപ്പോഴും ഒരു പ്രധാന വിതരണ സ്രോതസ്സാണ്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 9 ശതമാനവും സൗദി അരാംകോയിൽ നിന്നായിരുന്നു. പകരമുള്ള ക്രൂഡ് ഓയിലിന്റെ ലഭ്യതയല്ല, ഉയർന്ന ചെലവാണ് ഇന്ത്യൻ എണ്ണക്കമ്പനികളെ ആശങ്കപ്പെടുത്തുന്നത്. നിലവിൽ 100 ഡോളറിന് മുകളിലാണ് ആ​ഗോള ​ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്.ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് സൗദി ബാരലുകൾക്ക് പകരമുള്ള ക്രൂഡ് ഓയിൽ മറ്റ് സോഴ്സുകളിൽ നിന്ന് കണ്ടെത്താനാകുമെങ്കിലും, ആഗോള എണ്ണവിലയും, സ്‌പോട്ട് നിരക്കുകളും ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഇത് കൂടുതൽ ചെലവേറിയതാകാൻ സാധ്യതയുണ്ട്.കപ്പലുകളുടെ ടാങ്കർ ചരക്കുകൂലി വർദ്ധിച്ചതും, ക്രൂഡ് ഓയിലിന്റെ സംഭരണ ചെലവ് വീണ്ടും ഉയരാൻ കാരണമായി. അതേസമയം, റഷ്യൻ ക്രൂഡ് ഓയിലിന് ലഭിച്ചിരുന്ന ഡിസ്കൗണ്ടുകൾ കുറയുകയോ പൂർണ്ണമായി ഇല്ലാതാവുകയോ ചെയ്തതോടെ, പ്രധാനപ്പെട്ട ഒരു ബദൽ സ്രോതസ്സിന്റെ വിലയിലുണ്ടായിരുന്ന നേട്ടങ്ങൾ ഇല്ലാതാവുകയും ചെയ്തു.ഇതിന്റെ ഫലമായി, കൂടുതൽ രാജ്യങ്ങളിൽ നിന്നും ഉല്പാദകരിൽ നിന്നും ക്രൂഡ് ഓയിൽ കണ്ടെത്താൻ ഇന്ത്യൻ റിഫൈനറികൾ നിർബന്ധിതരായേക്കും‌. ഇത് മൊത്തത്തിലുള്ള സംഭരണച്ചെലവ് കൂടുതൽ ഉയർത്താനാണ് സാധ്യത.അതേസമയം, സൗദിയിൽ നിന്നുള്ള സ്‌പോട്ട് ചരക്കുകൾ ഇപ്പോഴും വിപണിയിൽ എത്തുന്നുണ്ട്. അരാംകോ തങ്ങളുടെ ചില സ്‌പോട്ട് ചരക്കുകൾ (Spot Cargoes) ട്രേഡർമാർക്ക് വിൽക്കുന്നുണ്ടെന്നും, ഹോർമുസ് കടലിടുക്ക് വഴി വളരെ ചെറിയ അളവിൽ ഇത് ഇന്ത്യൻ റിഫൈനറികളിലേക്ക് എത്തിയേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇത്തരത്തിലുള്ള സപ്ലൈകൾക്ക് കൃത്യമായ കാലയളവിലേക്കുള്ള കരാറുകൾ നൽകുന്ന ഉറപ്പോ, വിലയിലുള്ള ഡിസ്കൗണ്ടോ നൽകാൻ കഴിഞ്ഞേക്കില്ല.ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് തിരിച്ചടിആഭ്യന്തരതലത്തിൽ ഇന്ധന ആവശ്യങ്ങൾ നിവേറ്റുന്നതിനും, റിഫൈനിങ് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ക്രൂഡ് ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്നവയാണ് ഇന്ത്യൻ റിഫൈനറികൾ. ഏറെ നിർണായകമായ ഒരു ഘട്ടത്തിലാണ് സൗദിയിൽ നിന്നുള്ള വിതരണ തടസ്സം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ക്രൂഡ് വാങ്ങൽ ചെലവിലെ വർധന, ഉൽപ്പന്നങ്ങളുടെ വിലയിലേക്ക് നേരിട്ട് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ, അത് എണ്ണക്കമ്പനികളുടെ ലാഭവിഹിതത്തെ ദോഷകരമായി ബാധിച്ചേക്കും. ക്രൂഡ് വില തുടർച്ചയായി ഉയർന്നു നിന്നാൽ അത് ഇന്ത്യയിൽ ഇന്ധന വില വർധനവിനും കാരണമാകും.അതുകൊണ്ടുതന്നെ, വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ക്രൂഡ് മിക്സ് ടുതൽ അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാനും, മറ്റ് ബദൽ മാർ​ഗങ്ങളിലൂടെ സപ്ലൈ ഉറപ്പാക്കാനും, വിപണിയിൽ ലഭ്യമാകുന്ന സ്‌പോട്ട് ചരക്കുകൾ പരമാവധി പ്രയോജനപ്പെടുത്താനും എണ്ണക്കമ്പനികൾ നിർബന്ധിതരാകും.സൗദി നിന്നുള്ള ഈ വിതരണ തടസ്സം എത്രത്തോളം നീണ്ടുനിൽക്കും, പ്രധാന ഗൾഫ് കടൽപ്പാതകളിലൂടെയുള്ള സാധാരണ ക്രൂഡ് ഓയിൽ നീക്കം എത്ര വേഗത്തിൽ പുനരാരംഭിക്കും എന്നീ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയിൽ ഇതിന്റെ ആകെ ആഘാതമുണ്ടാവുകഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ തടസ്സം ദീർഘകാലത്തേക്ക് നീളുകയാണെങ്കിൽ കൂടുതൽ ഉയർന്ന വില നൽകി പകരമുള്ള ബാരലുകൾ വാങ്ങാൻ റിഫൈനറികൾ നിർബന്ധിതരാകും.ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതിച്ചെലവ് വീണ്ടും കുത്തനെ ഉയർത്താൻ ഇടയാക്കും. ഇന്ത്യൻ എണ്ണക്കമ്പനികളെ സംബന്ധിച്ചിടത്തോളം, ബാസ്ക്കറ്റ് അടിസ്ഥാനത്തിലുള്ള ക്രൂഡ് ഇറക്കുമതിച്ചെലവ് വൻതോതിൽ ഉയരാതെ തന്നെ പകരമുള്ള ക്രൂഡ് ഓയിൽ സ്രോതസ്സുകൾ കണ്ടെത്തുക എന്നതിനായിരിക്കും ഇനി പ്രധാന മുൻഗണന.


Read News

Back to top button