NEWS
കോഴിക്കോട് വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

കോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ് അതുൽ രാജ്. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മേയർ ഭവനു സമീപം കണ്ടതായി പറഞ്ഞു. തുടർന്നാണ് ടൗൺ പൊലീസിൽ പരാതി നൽകിയത്. പൊലീസ് സിസിടിവി പരിശോധിച്ചും സൈബർ ക്രൈം പൊലീസ് സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ചെന്നൈയിൽ എത്തിയതായി വിവരം ലഭിച്ചു. ചെന്നൈയിൽ എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതായും പൊലീസിനു വിവരം ലഭിച്ചു. ടൗൺ പൊലീസ് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ അന്വേഷണം തുടരുന്നുണ്ട്. യുവാവിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവരം ലഭിക്കുന്നവർ ടൗൺ പൊലീസിൽ അറിയിക്കണം. 0495 2366 232.
Fashion ⏭️


