NEWS
ഏകാദ്ധ്യാപക വിദ്യാലയങ്ങൾ എൽ.പി സ്കൂൾ

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഏകാദ്ധ്യാപക വിദ്യാലയങ്ങളെ എൽ.പി.സ്കൂളുകളായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. ഇതോടെ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ ഇല്ലാതായി.
സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് നടപടി. മലപ്പുറം മേൽമുറി, അരീക്കോട് അരിമംഗലം, താനൂർ കാളംതുരുത്തി, വണ്ടൂരിലെ അരിമണൽ, മഞ്ചേരിയിലെ തരികുളം, കാസർകോട് ആലൂർ, ഇടുക്കിയിലെ കുറത്തിക്കുടി, കണ്ണൂർ കാലാങ്കി എന്നിവിടങ്ങളിലെ ഏകാദ്ധ്യാപക വിദ്യാലയങ്ങളെയാണ് എൽ.പി സ്കൂളുകളായി ഉയർത്തിയത്. സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി ഉപജില്ലയിലെ മേൽമുറി എം.ജി.എൽ.സിൽ ഒക്ടോബർ 2 ന് രാവിലെ 10ന് മന്ത്രി എൻ. ഷംസുദ്ദീൻ നിർവ്വഹിക്കും.


