NEWS
മക്കയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണ ശ്രമത്തെ യുഎഇ ശക്തമായി അപലപിച്ചു

അബുദാബി ∙ സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി ഗ്രൂപ്പ് നടത്തിയ ഡ്രോൺ ആക്രമണ ശ്രമത്തെ യുഎഇ ശക്തമായി അപലപിച്ചു.സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയുമാണ് ഈ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. സൗദിയോടുള്ള യുഎഇയുടെ പൂർണ ഐക്യദാർഢ്യം ആവർത്തിച്ച മന്ത്രാലയം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Fashion ⏭️


