NEWS
പിബി പ്രമേയം: പണമിടപാട് അന്വേഷണം തടയാൻ ശ്രമം

ന്യൂഡൽഹി ∙ പണമിടപാട് വിഷയത്തിൽ പിണറായി വിജയനെയും കുടുംബത്തെയും പിന്തുണച്ച് സിപിഎം പ്രസ്താവന നടത്തുന്നത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ്. കഴിഞ്ഞ 9നു പൊളിറ്റ്ബ്യൂറോ പ്രസ്താവന നടത്തി; കഴിഞ്ഞദിവസം വിശാല സംസ്ഥാനസമിതി പ്രമേയം പാസാക്കി. സിഎംആർഎലുമായി ബന്ധപ്പെട്ട നടപടികളെ നിയമപരമായി നേരിടുമെന്നു 3 വർഷമായി പാർട്ടി പറയുന്നുവെങ്കിലും അത്തരമൊരു നേരിടൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നു മാത്രം.ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സിഎംആർഎൽ വിഷയത്തിലും മുഹമ്മദ് റിയാസിനെതിരെയുള്ള ആരോപണങ്ങളിലും തുടർനടപടിയെടുക്കരുതെന്നാണ് കഴിഞ്ഞയാഴ്ച പിബി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. യുഡിഎഫ് സർക്കാരിനു കീഴിൽ നിഷ്പക്ഷ അന്വേഷണം നടക്കുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നാണ് കോഴിക്കോട്ടെ പ്രമേയത്തിൽ പറഞ്ഞത്. ഫലത്തിൽ, പിണറായിക്കും മകൾ ടി.വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേന്ദ്ര ഏജൻസിയോ സംസ്ഥാന പൊലീസോ അന്വേഷണം നടത്തുന്നതിനെ പാർട്ടി എതിർക്കുന്നു.മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജികൾ സുപ്രീം കോടതിയുൾപ്പെടെ തള്ളിയതാണെന്നും തെറ്റായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കോടതികൾ വ്യക്തമാക്കിയതെന്നുമാണ് പ്രമേയത്തിലെ മറ്റൊരു വാദം. അവിടെയും, എസ്എഫ്ഐഒയുടെയും ഇ.ഡിയുടെയും അന്വേഷണങ്ങൾക്ക് കോടതി തടസ്സം പറഞ്ഞിട്ടില്ലെന്ന വസ്തുത ഒഴിവാക്കപ്പെടുന്നു.
Fashion ⏭️


