NEWS

‘സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകളെ നേരിടുന്നത് പോലെ’; മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്


കൊൽക്കത്ത ∙ ബംഗാളിലെ നാദിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധവും മുട്ടയേറും. തന്റെ മണ്ഡലമായ കൃഷ്ണനഗറിൽ രാഷ്ട്രീയ യോഗത്തിൽ പങ്കെടുക്കാനെത്തിയ എംപിക്ക് നേരെ ബിജെപി പ്രവർത്തകർ ‘ഗോ ബാക്ക്’ വിളികളോടെ കരിങ്കൊടി വീശുകയും വാഹനത്തിനു നേരെ മുട്ടയെറിയുകയുമായിരുന്നു. പ്രതിഷേധം പെട്ടെന്ന് തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറി. സംഘർഷത്തിനിടയിലാണ് എംപിയുടെ കാറിനു നേരെ മുട്ടയേറുണ്ടായത്. സംഭവത്തിനു പിന്നാലെ മഹുവ മൊയ്ത്ര സുപ്രീം കോടതി ജസ്റ്റിസ് ദിപങ്കർ ദത്തയെ പരിഹസിച്ച് എക്സ് പോസ്റ്റുമായി രംഗത്തെത്തി. ആക്രമണങ്ങൾക്കെതിരെ സംരക്ഷണം ആവശ്യപ്പെട്ട് നേരത്തെ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളെ പരിഹസിച്ചായിരുന്നു മഹുവയുടെ പ്രതികരണം.


Fashion ⏭️

Back to top button