NEWS

ഹസ്സൻ വാരിസുമായി സൗഹൃദമുണ്ട്, ഹവാല ഇടപാട് നടത്തിയിട്ടില്ല: സുബൈർ കരുവൻപൊയിൽ


കൊടുവള്ളി (കോഴിക്കോട്) ∙ഹവാല പണം ദുബായിലേക്ക് അയച്ചുവെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴിയിൽ പറയുന്ന ഏജന്റ് സുബൈർ കരുവൻപൊയിൽ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചു. മലയാള മനോരമയോടാണ് ഹവാല ഇടപാട് നടത്തിയിട്ടില്ലെന്ന് സുബൈർ പ്രതികരിച്ചത്. ഇ.ഡിയുടെതായി പുറത്തുവന്ന റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസിന്റെ മൊഴിയിലാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി കരുവൻപൊയിൽ സ്വദേശി സുബൈർ വഴി ദുബായിലേക്ക് ഹവാലയായി പണം അയച്ചു എന്ന വിവരം വന്നത്.ഹസ്സൻ വാരിസുമായി സൗഹൃദമുണ്ടെന്നും ഹവാല ഇടപാട് നടത്തിയിട്ടില്ലെന്നും സുബൈർ കരുവൻപൊയിൽ പറഞ്ഞഉ. തറവാട്ടു വീടിന്റെ പണിയുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് ടൈൽസ് എടുക്കാൻ ഒരു സുഹൃത്ത് വഴിയാണ് പന്തീരാങ്കാവിലെ ക്യാപിറ്റൽ ടൈൽസ് ഉടമ ഹസ്സൻ വാരിസുമായി ബന്ധപ്പെടുന്നത്. വീട്ടുപണിക്കായി ടൈൽസ് വാങ്ങിയതോടെ വാരിസുമായി സൗഹൃദം തുടർന്നെങ്കിലും വാർത്തയിൽ പറയുന്നതുപോലെ തങ്ങൾക്കിടയിൽ ഹവാല ഇടപാട് ഉണ്ടായിട്ടില്ലെന്നും സുബൈർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി അധികൃതർ തന്നെ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും സുബൈർ പറഞ്ഞു.


Fashion ⏭️

Back to top button