BUSINESS
2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഉപയോഗിച്ചാല്‍ ഫീസ് നല്‍കണമോ? ഉപഭോക്താക്കള്‍ അറിയേണ്ട നിര്‍ണായക വിവരം

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് യാതൊരു വിധ ട്രാന്സാക്ഷന് ഫീസും ഈടാക്കരുതെന്ന് കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപടാടുകള്ക്ക് ഫീസ് നല്‍കേണ്ടി വരുമോ എന്ന പരിഭ്രാന്തിയിലാണ് ഉപഭോക്താക്കള്‍. അതേസമയം സാധാരണക്കാര്‍ക്ക് യുപിഐ സൗജന്യമായി തന്നെ തുടരുമെന്ന ധനമന്ത്രാലയത്തിന്റെ ഉറപ്പ് വലിയ ആശ്വാസമാണ്. സിസ്റ്റം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വന്‍കിട വ്യാപാരികള്‍ക്ക് മേല്‍ ഭാവിയില്‍ വന്നേക്കാവുന്ന ഫീസുകളിലേയ്ക്കാണ് പുതിയ സര്‍ക്കുലര്‍ വിരല്‍ചൂണ്ടുന്നത്. യുപിഐ (UPI) ഇടപാടുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിന്റെ പ്രധാന വിവരങ്ങള്‍ പരിശോധിക്കാം.സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനംസെപ്റ്റംബര് 14-ന് ധനമന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം, 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും, റുപേ (RuPay) ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പേയ്മെന്റുകള്‍ക്കും ബാങ്കുകളോ, പേയ്മെന്റ് സേവനദാതാക്കളോ യാതൊരുവിധ ഫീസും (നേരിട്ടോ അല്ലാതെയോ) ഈടാക്കാന്‍ പാടില്ല. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പൂര്‍ണ്ണമായ നിയമപരിരക്ഷ നല്‍കുന്നതാണ് ഈ പ്രഖ്യാപനം.2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍2000 രൂപയ്ക്ക് മുകളില്‍ (ഉദാഹരണത്തിന് 5000 രൂപയോ, 10,000 രൂപയോ) യുപിഐ വഴി പണം അയച്ചാലും സാധാരണ ഉപഭോക്താക്കളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കില്ല. യുപിഐ ഇടപാടുകള്‍ സാധാരണക്കാര്‍ക്ക് മുമ്പത്തെപ്പോലെ തന്നെ പൂര്‍ണ്ണമായും സൗജന്യമായി തന്നെ തുടരും.അതേസമയം വ്യാപാരികള്‍ക്ക് ഫീസ് വന്നേക്കാം. വലിയ തുകകളുടെ യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന ചില വലിയ വ്യാപാരികളില്‍ (Large Merchants) നിന്ന് ഭാവിയില്‍ മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ നിരക്ക് എത്രയെന്ന് സംബന്ധിച്ച് കൃത്യമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഈ നിരക്ക് 0.25% മുതല്‍ 0.4% വരെയായിരിക്കാം എന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ഈ തുക നല്‍കേണ്ടത് വ്യാപാരികളാണ്. അല്ലാതെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളല്ല.പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍2000 രൂപ എന്നത് യുപിഐ സൗജന്യമായി ഉപയോഗിക്കാനുള്ള പരമാവധി പരിധിയാണെന്ന് തെറ്റിദ്ധരിക്കരുത്. ഇതിന് മുകളിലുള്ള തുകകള്‍ക്കും ഉപഭോക്താക്കള്‍ക്ക് അധിക നിരക്കുകള്‍ ഉണ്ടാകില്ല.2000 രൂപ വരെയുള്ള ഇടപാടുകള്‍ ഒരു ‘സംരക്ഷിത വിഭാഗമായി’ (Protected category) സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഈ തുകയ്ക്ക് ഒരു കാരണവശാലും ഉപഭോക്താക്കളില്‍ നിന്നോ, വ്യാപാരികളില്‍ നിന്നോ ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല.എന്തുകൊണ്ട് എംഡിആര്യുപിഐ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് വലിയ ചെലവഴിക്കല്‍ ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനും, തട്ടിപ്പുകള്‍ തടയുന്നതിനും വലിയ സാമ്പത്തിക ചെലവുണ്ട്. ഇത് കണ്ടെത്താനാണ് വലിയ വ്യാപാരികളില്‍ നിന്ന് മാത്രം ഭാവിയില്‍ ചെറിയ തോതില്‍ MDR ഈടാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.രാജ്യത്തെ സാധാരണ പൗരന്മാര്ക്ക് യുപിഐ ഇടപാടുകള്‍ തുടര്‍ന്നും സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ പുതിയ വിജ്ഞാപനത്തില്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല.വെല്ലുവിളി എന്ത്2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ബാധകമായാല്‍ വ്യാപാരികള്‍ അവര്‍ക്കുമേല്‍ വരുന്ന അധിക ബാധ്യത ഉപയോക്താക്കളിലേയ്ക്ക് പരോക്ഷമായി കൈമാറിയേക്കാം. ഇത് ഉപയോക്താക്കള്‍ അറിയണമെന്ന് നിര്‍ബന്ധിമില്ല. ഉപയോക്താക്കള്‍ക്ക് അര്‍ഹമായ കിഴിവുകള്‍ ഒഴിവാക്കിയോ, കുറച്ചോ ഈ ഫീസുകള്‍ പിടിച്ചേക്കാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.നിലവിലെ വിജ്ഞാപനം പ്രകാരം നമ്മള് കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴോ, മറ്റുള്ളവര്‍ക്ക് പണം അയക്കുമ്പോഴോ നിലവില്‍ യാതൊരുവിധ ഫീസും നല്‍കേണ്ടതില്ല. മാറ്റങ്ങള്‍ ബാധിക്കാന്‍ സാധ്യതയുള്ളത് വലിയ യുപിഐ ഇടപാടുകള്‍ നടത്തുന്ന വന്‍കിട വ്യാപാരികളെ മാത്രമായിരിക്കും.
Read News


