SPORTS

വൈഭവ് സൂര്യവംശി പുറത്ത്, അഫ്ഗാനിസ്ഥാനെതിരെ സഞ്ജു പ്ലേയിങ് ഇലവനിൽ, വിക്കറ്റ് കീപ്പറാകും; സ്റ്റേഡിയത്തിൽ വന്ദേ മാതരം


ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. സഞ്ജുവും അഭിഷേക് ശർമയും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. വൈഭവ് സൂര്യവംശി പുറത്തിരിക്കും. പരുക്കിന്റെ പിടിയിലുള്ള ഇഷാന്‍ കിഷൻ പ്ലേയിങ് ഇലവനിലുണ്ടെങ്കിലും സഞ്ജുവിന് തന്നെയായിരിക്കും വിക്കറ്റ് കീപ്പറുടെ ചുമതല. ഇന്ത്യ പ്ലേയിങ് ഇലവൻ– സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.


Auto ⏭️

Back to top button