NEWS

‘പ്രസംഗത്തിനിടെ വൈദ്യുതി കട്ടു ചെയ്യുന്നവരുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് വെറുതേയല്ല, അന്വേഷിക്കും’


കോഴിക്കോട് ∙ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉൽപാദനം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ വൈദ്യുതി നയം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതിയുടെ അനാവശ്യ ഉപയോഗം തടയാൻ ശ്രദ്ധ വേണം. എൻടിപിസി, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതൽ വില കൊടുത്തു വൈദ്യുതി വാങ്ങേണ്ടി വന്നാൽ അതും ആലോചിക്കും. ഇതിനായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടി കത്തു നൽകാൻ കെഎസ്ഇബി ചെയർമാനോട് നിർദേശിച്ചതായും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.പവർകട്ട് സംബന്ധിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകണമെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്. തെക്കൻ സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്ന ബെംഗ‌ളൂരുവിലെ സതേൺ റീജനൽ ലോഡ് ഡെസ്‌പാച്ച് സെന്റർ അടിയന്തര സാഹചര്യങ്ങളിൽ ചില ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്യാൻ നിർദേശിക്കുമ്പോഴാണ് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനാകാതെ പോകുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഇത്തരം നിർദേശം പാലിക്കാതിരുന്നാൽ അവർ നേരിട്ട് അത് വിഛേദിക്കും. അങ്ങനെ വന്നാൽ പുനഃസ്ഥാപിക്കാൻ ഒന്നു രണ്ടു മണിക്കൂർ വേണ്ടി വരും. അതിനാലാണ് മുൻകൂട്ടി അറിയിപ്പ് നൽകാതെ ചില ഫീഡറുകൾ ഓഫ് ചെയ്യേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു.


Fashion ⏭️

Back to top button