BUSINESS
ബ്രിക്സ് 2026; കളി മാറും, ഇന്ത്യയ്ക്ക് ബമ്പറാകുന്നതിങ്ങനെ, അനന്ത സാധ്യതകളുടെ വാതായനങ്ങൾ തുറക്കുന്നു

ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയിലേക്കാണ് നിലവിൽ ലോകശ്രദ്ധ പതിയുന്നത്. ഇത് ഇന്ത്യയ്ക്ക് എങ്ങനെ നേട്ടമാകും എന്ന വിഷയമാണ് ഇവിടെ പരിശോധിക്കുന്നത്. ലോകത്തെ ഉയർന്നുവരുന്ന സാമ്പത്തിക ശക്തികളുമായി കച്ചവടവും, സാമ്പത്തിക ബന്ധവും കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്ന സമയത്താണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, വിതരണ ശൃംഖല എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.സെപ്റ്റംബർ 12, 13 തീയതികളിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ, ഭൗമ-രാഷ്ട്രീയ ചർച്ചകൾ ഒരു വശത്ത് നടക്കുന്നു. ഒപ്പം തന്നെ 11 രാജ്യങ്ങൾ ഉൾപ്പെടുന്ന ഈ കൂട്ടായ്മയിലെ ബിസിനസ്സ് ബന്ധങ്ങളെ സഹായിക്കുന്ന സാമ്പത്തികമായ ചുവടുകളും ശ്രദ്ധേയമായി മാറുന്നു.ഇന്ത്യൻ കമ്പനികൾക്ക് നേട്ടംഅതിർത്തി കടന്നുള്ള എളുപ്പത്തിലുള്ള പണമിടപാടുകൾ, ശക്തമായ വിതരണ ശൃംഖലകൾ, പുതിയ വിപണികൾ, ഊർജ്ജം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവയിലുള്ള കൂടുതൽ സാധ്യതകൾ തുടങ്ങിയ നിരവധി പ്രായോഗിക അവസരങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുക. ബ്രിക്സ് കൂട്ടായ്മ, ഇപ്പോൾ ലോക ജനസംഖ്യയുടെ 49.5 ശതമാനവും, ആഗോള ജിഡിപിയുടെ 40 ശതമാനവും, ലോക വ്യാപാരത്തിന്റെ 26 ശതമാനവും പ്രതിനിധീകരിക്കുന്നു.ഉച്ചകോടിയിലെ പ്രധാന സാമ്പത്തിക വിഷയങ്ങളിലൊന്ന് വ്യാപാരത്തിലും, നിക്ഷേപത്തിലുമുള്ള സഹകരണമായിരിക്കും. 11 ഉയർന്നുവരുന്ന സാമ്പത്തിക ശക്തികൾ ഒന്നിക്കുന്ന പുതിയ ബ്രിക്സ് കൂട്ടായ്മ, ഇന്ത്യൻ കമ്പനികൾക്ക് പുതിയ വിപണികളും, പങ്കാളിത്തങ്ങളും നിക്ഷേപ അവസരങ്ങളും കണ്ടെത്താനുള്ള വലിയൊരു വേദിയാണ് നൽകുന്നത്.ഇന്ത്യ-ചൈന ചർച്ചകൾഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്ന ഒന്നാണ്. അതിർത്തി, സുരക്ഷാ വിഷയങ്ങൾ പ്രധാനമായി നിൽക്കുമ്പോൾ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധവും ബിസിനസ് ലോക രാജ്യങ്ങൾ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നിർമ്മാണ മേഖല, വിതരണ ശൃംഖല എന്നിവയിലെ സഹകരണമായിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ചർച്ചകളെ മുന്നോട്ടു നയിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ സ്ഥിരത വരുന്നത് ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് ഗുണകരമാകും. ഇത് കൂടുതൽ സുതാര്യവും, ഉറപ്പുള്ളതുമായ വ്യാപാര-നിക്ഷേപ സാധ്യതകൾ സൃഷ്ടിക്കുകയും, രാജ്യത്തിനകത്തെ ഉല്പാദന മേഖലയെ ശക്തിപ്പെടുത്തുകയും, വിതരണ ശൃംഖലകൾ വിപുലീകരിക്കാനുമുള്ള ശ്രമങ്ങൾക്ക് ഊർജ്ജമേകുകയും ചെയ്യുംഇന്ത്യ-റഷ്യ ബന്ധംപ്രധാനമന്ത്രി നരേന്ദ്ര മോദിയും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തുന്ന ചർച്ചകളും വലിയ സാമ്പത്തിക പ്രാധാന്യമുള്ളതാണ്. ഇന്ത്യയുടെ സുപ്രധാന തന്ത്രപ്രധാന പങ്കാളിയായി റഷ്യ തുടരുമ്പോൾ തന്നെ, ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കാനും ഇടപാടുകൾ എളുപ്പമാക്കാനുമുള്ള വഴികളാണ് ഇരു രാജ്യങ്ങളും തേടുന്നത്.ഊർജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ, മരുന്ന് നിർമ്മാണം തുടങ്ങിയ മേഖലകൾ ഈ ചർച്ചകളിൽ ഉയർന്നുവന്നേക്കാം. വ്യാപാര ബന്ധങ്ങൾ എളുപ്പമാക്കുന്നതോ, സാമ്പത്തിക ഇടപാടുകൾ വേഗത്തിലാക്കുന്നതോ ആയ പ്രഖ്യാപനങ്ങൾ ഇന്ത്യൻ ബിസിനസുകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കും.ബ്രിക്സ് പണമിടപാടുകൾനിക്ഷേപകർ ശ്രദ്ധയോടെ വീക്ഷിക്കുന്ന മറ്റൊരു മേഖല സാമ്പത്തിക സഹകരണമാണ്. അതിർത്തി കടന്നുള്ള പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കാനും, തദ്ദേശീയ കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമുള്ള വഴികൾ ബ്രിക്സ് രാജ്യങ്ങൾ പരിശോധിച്ചുവരികയാണ്.ഇന്ത്യൻ കമ്പനികൾക്ക് എളുപ്പത്തിലുള്ള പണമിടപാടു സംവിധാനങ്ങൾ ലഭിക്കുന്നത് ഇടപാട് ചെലവുകൾ കുറയ്ക്കാനും, ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളുമായി ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ ലളിതമാക്കാനും സഹായിക്കും.ഊർജ്ജ സുരക്ഷഇന്ത്യയുടെ ബ്രിക്സ് അജണ്ടയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഊർജ്ജ സുരക്ഷ. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലായി നിൽക്കുന്ന, ഇന്ത്യൻ സാമ്പത്തിക രംഗത്തെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു സമയത്താണ് ഈ ഉച്ചകോടി ന്യൂഡൽഹിയിൽ നടക്കുന്നത്.പ്രധാന ഊർജ്ജ ഉല്പാദക രാജ്യങ്ങളെയും, ഉപഭോക്താക്കളെയും ഒന്നിച്ചു കൊണ്ടുവരുന്ന ഒന്നായതിനാൽ, ഊർജ്ജ സുരക്ഷ, വിതരണത്തിലെ സ്ഥിരത, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് കളമൊരുക്കാൻ ബ്രിക്സ് കൂട്ടായ്മയ്ക്ക് കഴിയും.ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ ആഴത്തിലുള്ള സഹകരണം ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും വിതരണ ശൃംഖലകളുടെ കരുത്ത് വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് കരുത്തേകും. പ്രധാന വ്യാപാര പാതകളിലുണ്ടായിട്ടുള്ള ഇപ്പോഴത്തെ തടസ്സങ്ങൾ കാരണം, ഈ വർഷത്തെ ഉച്ചകോടിയിൽ ഗതാഗത സൗകര്യങ്ങളും, ഊർജ്ജ സുരക്ഷയും വളരെ പ്രധാനപ്പെട്ട വിഷയങ്ങളായി മാറുന്നു.സ്റ്റാർട്ടപ്പുകൾക്ക് നേട്ടംപരിഗണനയിലുള്ള ഏറ്റവും പ്രധാന ബിസിനസ്സ് നിർദ്ദേശങ്ങളിലൊന്നാണ് ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ട് (BRICS Startup Innovation Fund). ബ്രിക്സ് രാജ്യങ്ങളിലെ, പ്രാരംഭ ഘട്ടങ്ങളിലുള്ളതും, വളർച്ചാ ഘട്ടത്തിലുള്ളതുമായ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം ലഭ്യമാക്കാനും, ഇന്നൊവേഷൻ അധിഷ്ഠിത സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്.ഈ സംരംഭത്തിന് കൃത്യമായ പിന്തുണ ലഭിക്കുകയാണെങ്കിൽ, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം ലഭിക്കും. കൂടാതെ പുതിയ ബിസിനസ് പങ്കാളിത്തങ്ങളും, ബ്രിക്സ് രാജ്യങ്ങളിലുടനീളമുള്ള വിപണി സാധ്യതകൾ നേടാൻ പുതിയ വഴിയും തുറന്നുകിട്ടും.വിതരണ ശൃംഘലഇന്ത്യൻ നിർമ്മാതാക്കൾക്കും കയറ്റുമതിക്കാർക്കും, ശക്തമായ ലോജിസ്റ്റിക്സ് സഹകരണം ബ്രിക്സ് വിപണികളിലേക്കുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്താനും വിതരണ ശൃംഖലകൾ കൂടുതൽ കരുത്തുറ്റതാക്കാനും സഹായിക്കും. കയറ്റുമതി വർദ്ധിപ്പിക്കാനോ ആഗോള നിർമ്മാണ ശൃംഖലകളുടെ ഭാഗമാകാനോ ആഗ്രഹിക്കുന്ന മേഖലകൾക്ക് ഇത് പ്രത്യേകിച്ച് ഗുണകരമാകും.ഏതൊക്കെ ഇന്ത്യൻ മേഖലകൾക്കാണ് നേട്ടമുണ്ടാവുക?അന്തിമ കരാറുകളെ ആശ്രയിച്ചായിരിക്കും ഓരോ മേഖലയിലുമുണ്ടാകുന്ന സ്വാധീനം. എന്നാൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള മേഖലകളെക്കുറിച്ചാണ് ഇനി പറയുന്നത് സാങ്കേതികവിദ്യയും സ്റ്റാർട്ടപ്പുകളും:ബ്രിക്സ് വിപണികൾ, മൂലധനം, ഇന്നൊവേഷൻ നെറ്റ്‌വർക്കുകൾ എന്നിവയിലേക്കുള്ള ചുവടുകൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കും. മരുന്ന് നിർമ്മാണം : വലിയ വിപണി സാധ്യതകളും, ആരോഗ്യ മേഖലയിലെ സഹകരണവും ഇന്ത്യൻ ഫാർമ-ഹെൽത്ത് കെയർ കമ്പനികൾക്ക് തുണയാകും. എൻജിനീയറിംഗും നിർമ്മാണവും: വ്യാപാര ഇളവുകളും, വിതരണ ശൃംഖലകളുമായി ബന്ധപ്പെട്ട സഹകരണവും, എൻജിനീയറിംഗ് പ്രൊഡക്ടുകൾ, യന്ത്രസാമഗ്രികൾ, വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി ബിസിനസുകൾക്ക് നേട്ടമാകും. ഓട്ടോമൊബൈലും അനുബന്ധ മേഖലയും: നിർമ്മാണ സഹകരണവും, വളർന്നുവരുന്ന വിപണികളിലേക്കുള്ള ചുവടുകളും ഇന്ത്യൻ വാഹന-ഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് അവസരമൊരുക്കും. കൃഷിയും ഭക്ഷ്യ സംസ്കരണവും: ഭക്ഷ്യസുരക്ഷയിലെയും, വ്യാപാരത്തിലെയും സഹകരണം ഇന്ത്യൻ കാർഷിക മേഖലയിലെ കയറ്റുമതിക്കാർക്കും, ഭക്ഷ്യ ബിസിനസ് നടത്തുന്ന കമ്പനികൾക്കും പ്രയോജനപ്പെടും. ലോജിസ്റ്റിക്സ് : ശക്തമായ ഗതാഗത-വിതരണ ശൃംഖലകൾക്ക് ലഭിക്കുന്ന ഊന്നൽ ലോജിസ്റ്റിക്സ് മേഖലയ്ക്ക് കരുത്താകും. ഊർജ്ജം: പ്രധാന എണ്ണ ഉല്പാദക രാജ്യങ്ങളുമായുള്ള സഹകരണം ഇന്ത്യയുടെ ദീർഘകാല ഊർജ്ജ പങ്കാളിത്തത്തെ ശക്തിപ്പെടുത്തും
Read News


