NEWS

ഇനി ഗുജറാത്ത് മാതൃക, വിദ്യാർഥികൾക്ക് മൊബൈൽ വാങ്ങാനുള്ള 10,000 രൂപ ഇനിയില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി


കൊൽക്കത്ത ∙ ബംഗാൾ മുൻസർക്കാർ കൊണ്ടുവന്ന ‘തരുണർ സ്വപ്‌നോ’ പദ്ധതിയിൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ ഇനിമുതൽ പണം നൽകില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. മമത ബാനർജി കൊണ്ടുവന്ന പദ്ധതി പ്രകാരം 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനായി ഒറ്റത്തവണയായി 10,000 രൂപയാണ് നൽകിയിരുന്നത്. 2022ലാണ് ഈ പദ്ധതി ആരംഭിച്ചത്. വിദ്യാർഥികളെ കഴിയുന്നത്ര മൊബൈൽ ഫോണുകളിൽ നിന്ന് അകറ്റി നിർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബംഗാളിലെ സ്കൂളുകളിൽ ഗുജറാത്ത് മാതൃക പിന്തുടരുമെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സ്കൂളുകളിലടക്കം ആധുനിക അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കുന്നതിനായി കൂടുതൽ പണം അനുവദിക്കും. “എന്നാൽ ഞങ്ങൾ മൊബൈൽ ഫോണുകൾ നൽകില്ലെന്നും” സുവേന്ദു അധികാരി വ്യക്തമാക്കി. 


Fashion ⏭️

Back to top button