CINEMA

ജയ് ഹനുമാനിൽ മമിത ബൈജു

പ്ര​ശാ​ന്ത് ​വ​ർ​മ്മ​ ​സി​നി​മാ​റ്റി​ക് ​യൂ​ണി​വേ​ഴ്സി​ൽ​ ഒരുങ്ങുന്ന ​ജ​യ് ​ഹ​നു​മാ​ൻ​ ​എ​ന്ന​ ​ ​ഋ​ഷ​ഭ് ​ഷെ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ ​മ​ല​യാ​ള​താ​രം​ ​ മമിത ബൈജു. ജയ് ഹനുമാനിലൂടെ തെലുങ്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത. കരിയറിലെ ഏറ്റവും വലിയ തിളക്കത്തിൽ നിൽക്കുമ്പോഴാണ് തെലുങ്കിൽ പ്രവേശം. ഹൈദരാബാദിൽ ജയ് ഹനുമാന്റെ കഴിഞ്ഞ ഷെഡ്യൂളിൽ മമിത അഭിനയിച്ചിരുന്നു. അടുത്ത ഷെഡ്യൂൾ സെപ്തംബർ 22ന് ഹൈദരാബാദിൽ ആരംഭിക്കും.

ടൈറ്റിൽ കഥാപാത്രമായി ഋഷഭ് ഷെട്ടി എത്തുന്ന ചിത്രത്തിൽ മറ്റു താരങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മലയാളത്തിൽനിന്ന് ഇ​ന്ദ്ര​ജി​ത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തെ​ലു​ങ്ക് ​താ​രം​ ​റാ​ണ​ ​ദ​ഗു​ബ​ട്ടി,​ ​ബോ​ളി​വു​ഡ് ​താ​രം​ ​അ​ക്ഷ​യ് ​ഖ​ന്ന​ ​എ​ന്നി​വ​രും​ ​താ​ര​നി​ര​യി​ലു​ണ്ട്.​നിമിഷ് രവി ആണ് ഛായാഗ്രഹണം. സൂര്യ ചിത്രം വിശ്വനാഥ് ആന്റ് സൺസിനുശേഷം നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ്.

​ത​ന്റെ​ ​സി​നി​മാ​റ്റി​ക് ​യൂ​ണി​വേ​ഴ്സി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യാ​ണ് 2024​ ​ൽ​ ​പ്ര​ശാ​ന്ത് ​വ​ർ​മ്മ​ ​ഹ​നു​മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​ര​ണ്ടാം​ഭാ​ഗ​മാ​ണ് ​ജ​യ്‌​ഹ​നു​മാ​ൻ.​ 40​ ​കോ​ടി​ ​മു​ത​ൽ​ ​മു​ട​ക്കി​ൽ​ ​ഒ​രു​ക്കി​യ​ ​ഹ​നു​മാ​ൻ​ 350​ ​കോ​ടി​യാ​ണ് ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​നേ​ടി​യ​ത്.​ ​തെ​ലു​ങ്കി​ലെ​ ​പ്ര​മു​ഖ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സ് ​ഒ​രു​ക്കു​ന്ന​ ​ജ​യ് ​ഹ​നു​മാ​ൻ​ ​ടി​ ​സീ​രി​സ് ​ആ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ആ​ദ്യ​ ​ഭാ​ഗ​ത്തേ​ക്കാ​ൾ​ ​വ​ൻ​ ​ബ​ഡ്ജ​റ്റി​ൽ​ ​ആ​ണ് ​ര​ണ്ടാം​ഭാ​ഗം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഐ​ ​മാ​ക്സ് ​ത്രി​ഡി​ ​ഫോ​ർ​ ​മാ​റ്റി​ൽ​ ​ആ​ണ് ​ചി​ത്രീ​ക​ര​ണം.​ ​സം​ഗീ​തം​ ​എം.​എം.​ ​കീ​ര​വാ​ണി.​ ​


Business ⏭️

Back to top button