NEWS
മൊഴി ഭീഷണിപ്പെടുത്തി പറയിച്ചത്: ഹസൻ വാരിസ്

കോഴിക്കോട് ∙ പി.എ.മുഹമ്മദ് റിയാസിനെതിരായ മൊഴി സ്വമേധയാ നൽകിയതല്ലെന്നുകാട്ടി സുഹൃത്ത് ഹസൻ വാരിസ് അതു പിൻവലിക്കാൻ സത്യവാങ്മൂലം (റിട്രാക്ഷൻ അഫിഡവിറ്റ്) നൽകി. ഓഗസ്റ്റ് 18നു തന്റെ വീട്ടിലെ റെയ്ഡിനു ശേഷം രേഖപ്പെടുത്തിയ മൊഴി സ്വമേധയാ നൽകിയതല്ലെന്നും മകളെ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി നിർബന്ധിച്ചു രേഖപ്പെടുത്തിയതാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.‘മുഹമ്മദ് റിയാസ് എനിക്കു വലിയ തുകകൾ കൈമാറിയെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ മാർഗങ്ങളിലൂടെ ഫൈജാസ് എന്ന വ്യക്തിക്ക് ആ തുക ദുബായിലേക്ക് അയച്ചുകൊടുത്തുവെന്നും മൊഴി നൽകാൻ ചോദ്യംചെയ്യലിന്റെ തുടക്കംമുതൽ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു.റിട്രാക്ഷൻ അഫിഡവിറ്റ് അന്വേഷണ ഏജൻസിക്കു നൽകിയ മൊഴി പൂർണമായോ ഭാഗികമായോ പിൻവലിച്ച്, അതു സ്വമേധയാ നൽകിയതല്ലെന്നും ഭീഷണിയോ സമ്മർദമോ തെറ്റിദ്ധാരണയോ മൂലം നൽകിയതാണെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലമാണിത്. നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ ഒപ്പിടുവിച്ച മൊഴികൾ കോടതിയിൽ തെളിവായി ഉപയോഗിക്കുന്നതു തടയുകയാണ് റിട്രാക്ഷൻ അഫിഡവിറ്റിന്റെ പ്രധാന ലക്ഷ്യം. പിൻവലിക്കൽ സത്യവാങ്മൂലം സ്വീകരിക്കണോ വേണ്ടയോ എന്ന് ഇ.ഡിക്കു തീരുമാനിക്കാം. ഭീഷണിപ്പെടുത്തി മൊഴി വാങ്ങിയെന്നത് അടിസ്ഥാനരഹിതമാണെന്നും അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്നും കാണിച്ച് ഇ.ഡി മറുപടി സത്യവാങ്മൂലം നൽകും. മൊഴി മാറ്റിയ സാഹചര്യം, ആരുടെയെങ്കിലും സ്വാധീനത്താലാണോ ഇത് ചെയ്തതു തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാൻ വ്യക്തിയെ വീണ്ടും വിളിപ്പിച്ചു ചോദ്യം ചെയ്യാം.
Fashion ⏭️


