NEWS

എച്ച്1 ബി വീസക്കാർക്ക് വീണ്ടും കുരുക്ക്; 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ്


വാഷിങ്ടൻ∙ എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. തൊഴിൽ നഷ്ടമായാൽ പുതിയ സ്പോൺസറെ കണ്ടെത്താനും മൂന്നുമാസത്തോളം യുഎസിൽ തുടരാനും അനുവദിക്കുന്ന ഗ്രേസ് പീരീഡാണ് നിർത്തലാക്കുന്നത്.യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം (ഡിഎച്ച്എസ്) ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിച്ചിട്ടുള്ള, പുതിയ ചട്ടഭേദഗതി പ്രകാരം, എച്ച്1 ബി വീസയോ മറ്റ് ഏതാനും താൽക്കാലിക തൊഴിൽ വീസകളോ ഉള്ളവർ തൊഴിൽ അവസാനിച്ചാൽ ഉടൻ തന്നെ യുഎസ് വിടേണ്ടി വരും. വിദേശ തൊഴിലാളികളെ വലിയ തോതിൽ ആശ്രയിക്കുന്ന മുൻനിര അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളെ ഈ നീക്കം സാരമായി ബാധിക്കും.


Fashion ⏭️

Back to top button