NEWS
ദുബായിൽ മലയാളി യുവാവിന് 9 കോടി ‘ബംപർ ഭാഗ്യം’; ജിജോയുടെ ‘ലൈഫ്’ ഇനി വേറെ ‘ലെവൽ’

ദുബായ്∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാഗ്യക്കനിവ്. അജ്മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന മലയാളി ജിജോ പുളിക്കത്തൊടി (41)യാണ് ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (ഏകദേശം 9 കോടിയിലേറെ രൂപ) സ്വന്തമാക്കിയത്.ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് ബിയിൽ നടന്ന നറുക്കെടുപ്പിലാണ് ഓഗസ്റ്റ് 22-ന് ഓൺലൈൻ വഴി എടുത്ത 4891 എന്ന ടിക്കറ്റിലൂടെ ജിജോയെ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ നാല് വർഷമായി അജ്മാനിൽ താമസിക്കുന്ന ജിജോ തന്റെ 17 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ മൂന്ന്-നാല് മാസങ്ങളായി ഇവർ ഒരുമിച്ച് ടിക്കറ്റെടുക്കുന്നുണ്ടായിരുന്നു.ദുബായിൽ താമസിക്കുന്ന തുർക്കി പൗരൻ എസെർ എറോൾ ബിഎംഡബ്ല്യു ബൈക്കും ദുബായിലെ ഇന്ത്യൻ സ്വദേശിയായ മെൽവിൻ പോണ്ടസ് അപ്രീലിയ ബൈക്കും സമ്മാനമായി നേടി. ഇദ്ദേഹത്തിന് ഇത് രണ്ടാം തവണയാണ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ബൈക്ക് സമ്മാനമായി ലഭിക്കുന്നത്.
Fashion ⏭️


