NEWS
‘സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ല, എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്; ജനങ്ങൾ സഹകരിക്കണം’

തിരുവനന്തപുരം∙ ആവശ്യമായ വൈദ്യുതി ലഭിക്കാത്തതുകൊണ്ടാണു നിയന്ത്രണം വേണ്ടി വരുന്നതെന്നും അതു പരിഹരിക്കാനായി സർക്കാർ എല്ലാ ശമങ്ങളും നടത്തുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ പ്രതിസന്ധി മനസ്സിലാക്കുന്നെന്നും സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റാത്ത വിഷയമാണിതെന്നും ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പോകുന്ന സമയം കൃത്യമായി ജനങ്ങളെ കൃത്യമായി അറിയിക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ട്. ആ പരാതി ഇനിയുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘‘ജനങ്ങളുടെ പ്രയാസം മനസ്സിലാക്കുന്നു. അതിൽ ഖേദമുണ്ട്. എന്നാൽ ഈ പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്ന കാര്യമല്ല. പക്ഷേ, സർക്കാർ പ്രതിസന്ധി പരിഹരിക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ അഭ്ഭുത പ്രവർത്തികളൊന്നുമില്ല. അങ്ങനെ ചെയ്തു എന്ന് അവകാശപ്പെടുന്നുമില്ല. ഇത് ആരുടെയും പ്രശ്നമല്ല. കാലാവസ്ഥാ പ്രതിസന്ധി മൂലം വന്നതാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നു ചെയ്യാൻ പറ്റുന്ന എല്ലാ കാര്യവും ഞങ്ങൾ ചെയ്യും.
Fashion ⏭️


