SPORTS
‘ഞാൻ ഡിവോഴ്‌സ് ചെയ്യേണ്ടി വരും.. എനിക്ക് ലക്ഷ്യങ്ങളില്ല’: ചർച്ചകളിൽ പ്രതികരണവുമായി ആശിഷ് നെഹ്റ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പലപ്പോഴും വിമർശനവിധേയനാകുമ്പോൾ മറ്റു പലരുടെയും പേരുകൾ ആ സ്ഥാനത്തേയ്ക്കു പറഞ്ഞുകേൾക്കാറുണ്ട്. ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണിനെയാണ് മിക്കപ്പോഴും പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മറ്റൊരാളുടെ പേരും ഇടയ്ക്കു ചർച്ചയാകാറുണ്ട്. മുൻ ഇന്ത്യൻ താരവും നിലവിൽ ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസ് കോച്ചുമായ ആശിഷ് നെഹ്റയുടെതാണ് ഉയർന്നു കേൾക്കുന്ന മറ്റൊരു പേര്. 2011 ഏകദിന ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന നെഹ്റ, ഇത്തരം ചർച്ചകളിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് അങ്ങനെ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്നും എന്നാൽ ഭാവിയിൽ അതിനുള്ള വാതിലുകൾ പൂർണമായി അടയ്ക്കുന്നില്ലെന്നും നെഹ്റ വ്യക്തമാക്കി.‘‘ഗുജറാത്ത് ടൈറ്റൻസിന്റെ കോച്ചിങ്ങിൽ ഞാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് പലരും എന്നോട് പറയാറുണ്ട്. എന്നാൽ അതു ഞാനല്ല; അത് ടീമിന്റെ വിജയമാണ്. അതെ, ക്യാപ്റ്റനും കോച്ചും എപ്പോഴും ടീമുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ കാര്യങ്ങൾ അങ്ങനെയാണ് വിലയിരുത്തപ്പെടുക, പ്രത്യേകിച്ച് ഇന്ത്യയിൽ. എന്നാൽ ഞാൻ വ്യക്തിപരമായി അതിന് തികച്ചും എതിരാണ്.’’– നെഹ്റ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകാൻ തന്നെ സമീപിക്കുകയാണെങ്കിൽ പരിഗണിക്കേണ്ടി വരുന്ന ഒട്ടേറെ ഘടകങ്ങളെക്കുറിച്ചും നെഹ്റ വിശദീകരിച്ചു.2022ൽ ഗുജറാത്ത് ടൈറ്റൻസ് പരിശീലക സ്ഥാനം ഏറ്റെടുത്ത്, കന്നി സീസണിൽ തന്നെ ടീമിനെ നെഹ്റ കിരീടത്തിലേക്ക് നയിച്ചിരുന്നു. പിന്നീട് 2023, 2026 സീസണുകളിൽ ടീം ഫൈനലിലെത്തുകയും ചെയ്തു. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിന്റെയും നായകൻ.
Auto ⏭️


