NEWS

മാസപ്പടി കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയനെന്ന നിലപാട് ശരിവയ്‌ക്കുന്ന സംഭവം, ഉന്നയിച്ച കാര്യങ്ങൾ ഇപ്പോൾ ഓരോന്നായി തെളിയുകയാണെന്ന് മാത്യു കുഴൽനാടൻ

മാത്യു കുഴൽനാടൻ,​ പിണറായി വിജയൻ

കോട്ടയം : മാസപ്പടി കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയനാണെന്ന തന്റെ മുൻ നിലപാട് ശരിവയ്ക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്നും, വ്യക്തിപരമായി ഏറെ സന്തോഷമുണ്ടെന്നും മാത്യു കുഴൽ നാടൻ എം.എൽ.എ. മാസപ്പടിക്കെതിരെയുള്ള പോരാട്ടം എളുപ്പമായിരുന്നില്ല. മൂന്നുവർഷം മുൻപ് താൻ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോൾ ഓരോന്നായി തെളിയുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്ത് അന്വേഷിക്കണം. സംസ്ഥാന വിജിലൻസിന് സാധിക്കുന്നില്ലെങ്കിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കേസ് എങ്ങോട്ടാണ് നീങ്ങുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നെന്നും പിണറായി വിജയനിലേക്ക് കേസന്വേഷണം എത്തിക്കാൻ നേരത്തെ ശ്രമം നടന്നിരുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാന സർക്കാർ തീരുമാനം പുറത്തുവന്ന ശേഷം കൂടുതൽ നടപടിയുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.

English Summary

MLA Mathew Kuzhalnadan said recent developments in the monthly payment case vindicate his earlier claim that Chief Minister Pinarayi Vijayan is the real accused. He said he was personally pleased, noting that his allegations made three years ago are now being proven one by one.

Read News ⏭️

Back to top button