NEWS
ആ ഡിസൈൻ ചൈനക്കാർ നേരത്തേ ചോർത്തി? ആപ്പിളിന്റെ ഫോൾഡബിൾ ഫോണിന് മുൻപേ മൂന്നായി മടക്കാവുന്ന ഫോൺ ഇറക്കി വാവേയ്

ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമൻ ആപ്പിളിന്റെ പുതിയ മുൻനിര ഉൽപന്നങ്ങൾ വിപണിയിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സ്മാർട് ഫോൺ വിപണിയിൽ വൻ തരംഗം സൃഷ്ടിച്ച് ചൈനീസ് കമ്പനികളായ വാവേയും ഷഓമിയും. ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ (മടക്കാവുന്ന) ഐഫോൺ വിപണിയിലിറക്കാൻ ഒരുങ്ങുന്നതിന് തൊട്ടുമുൻപ്, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉയർന്ന വിലയുമുള്ള ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ച് പ്രതിരോധം തീർക്കുകയാണ് ഈ ചൈനീസ് ബ്രാൻഡുകൾ. ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെ വിലവർധനവും ലഭ്യതക്കുറവും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, പ്രീമിയം ഫോൾഡബിൾ ഫോൺ വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനികളുടെ നീക്കം.∙ വാവേയുടെ പുതിയ വിപ്ലവം: മേറ്റ് എക്സ്ടി 2സാധാരണ സ്മാർട് ഫോണായി ഉപയോഗിക്കാവുന്ന മേറ്റ് എക്സ്ടി 2 തുറക്കുമ്പോൾ 10.2 ഇഞ്ച് വലുപ്പമുള്ള ഒരു ടാബ്ലെറ്റായി മാറുന്നു. സെപ്റ്റംബർ 3ന് പുറത്തിറക്കിയ ഈ ഉപകരണം അടുത്ത ശനിയാഴ്ച മുതൽ ചൈനയിൽ വിൽപനയ്ക്കെത്തും.
Fashion ⏭️


